എലിപ്പനി: ഒരാൾ കൂടി മരിച്ചു

മുളങ്കുന്നത്തുകാവ്/ കൊടകര: എലിപ്പനി ലക്ഷണങ്ങളോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കിഴക്കേ കോടാലി കോപ്ലിപ്പാടം പീണിക്ക വീട്ടില്‍ ഭാസ്‌കര​െൻറ മകന്‍ സുരേഷാണ് (42) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയാണ് തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചാലക്കുടിയില്‍ ശുചീകരണത്തിന് പോയിരുന്ന ഇയാള്‍ക്ക് കഴിഞ്ഞ 24നാണ് പനി പിടിപെട്ടത്. വിദഗ്ധ പരിശോധനക്ക് അയച്ച ഇയാളുടെ രക്തസാമ്പിളി​െൻറ ഫലം വന്നശേഷമേ എലിപ്പനി സ്ഥിരീകരിക്കാനാവൂ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 54 പേർ എലിപ്പനിക്ക് ചികിത്സയിലുണ്ട്. ഇവരിൽ 14 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ രക്ത പരിശോധന ഫലം ലഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.