സഹകരണ മേഖലയിലെ എല്ലാ ജീവനക്കാരെയും ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തണം

വടക്കാഞ്ചേരി: സഹകരണ മേഖലയിലെ എല്ലാ ജീവനക്കാരെയും ഇ.എസ്.ഐ നിയമത്തി​െൻറ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കേരള കോ ഓപറേറ്റിവ് എംപ്ലോയീസ് കൗൺസിൽ (കെ.സി.ഇ.സി) വടക്കാഞ്ചേരി മേഖല സമ്മേളനം ആവശ്യപ്പെട്ടു. കെ.സി.ഇ.സി ജില്ല പ്രസിഡൻറ് കെ.വി. ഹരിലാൽ ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി പ്രസിഡൻറ് വി.ജെ. ബെന്നി അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കെ. ചന്ദ്രൻ, കെ.സി.ഇ.സി ജില്ല ജോ. സെക്രട്ടറി പി.കെ. പ്രസാദ്, സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം എം.എസ്. അബ്ദുൾ റസാക്ക് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.ജെ. ബെന്നി (പ്രസി.), പി.ബി. സുരേഷ് (സെക്ര.), ബിജു ചന്ദ്രൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. പി.ബി. സുരേഷ് സ്വാഗതവും ബിജു ചന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.