പ്രളയം കവർന്ന വായനശാലകൾക്ക് കൈത്താങ്ങായി

തൃശൂർ: ജില്ലയിൽ 15 ഓളം വായനശാലകളാണ് പൂർണമായും പ്രളയമെടുത്തത്. ഭാഗികമായി നശിച്ചത് പതിനഞ്ചോളവുമുണ്ട്. ഇവയെ വീണ്ടെടുക്കാനുള്ള ശ്രമത്തിന് പൊതുസമൂഹത്തിൽനിന്ന് മികച്ച പ്രതികരണമാണുള്ളത്. വായനശാലകളെ വീണ്ടെടുക്കാൻ കലാമണ്ഡലം മുൻ രജിസ്ട്രാറും പുരോഗമന കലാസാഹിത്യസംഘം നേതാവുമായ ഡോ.എൻ.ആർ. ഗ്രാമപ്രകാശി​െൻറ നേതൃത്വത്തിൽ തുടങ്ങിയ 'പുസ്തക കൂട' പദ്ധതിക്ക് സമൂഹമാധ്യമങ്ങളിലെ ഇടപെടലിന് വൻ സ്വീകാര്യത. ജില്ലയിൽ പ്രളയം കവർന്ന സ്കൂൾ-ഗ്രാമീണ വായനശാലകളെ സഹായിക്കുന്നതിന് ആരംഭിച്ച പദ്ധതിയിലേക്ക് പുസ്തകങ്ങളുമായി എറണാകുളം ജില്ലയിലെ കോലഞ്ചേരി സ​െൻറ് പീറ്റേഴ്സ് കോളജിലെ ലൈബ്രേറിയൻ അനറ്റ് സുമൻ ജോസും വിദ്യാർഥികളും സാഹിത്യ അക്കാദമിയിലെത്തി പുസ്തകശേഖരം കൈമാറി. ഡോ.എൻ.ആർ. ഗ്രാമപ്രകാശ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ബിസിലി വർഗീസ് (ലൈബ്രറി അസിസ്റ്റൻറ്) എസ്.ആർ. ജീന, ജിനു ജോയ്, മെറിൻ പോൾ, എം.സി. സുലേഖ, ബിബിൻ ജോയ്, ടി.ബി. ശ്രുതി(ലൈബ്രറി സയൻസ് വിദ്യാർഥികൾ) എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പുസ്തകക്കൂടയിലൂടെ സമാഹരിക്കുന്ന പുസ്തകങ്ങൾ പ്രളയം കവർന്ന സ്കൂൾ, ഗ്രാമീണ വായനശാലകൾക്ക് നൽകും. ഫോൺ: 999 543 1033.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.