തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ സ്വകാര്യ ബസുകൾ തിങ്കളാഴ്ച്ച ജില്ലയിൽ കാരുണ്യയാത്ര നടത്തും. ജില്ല ൈപ്രവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിലാണ് യാത്ര. ബസിൽ കയറുന്നവരിൽനിന്ന് ടിക്കറ്റ് ചാർജായി പണം വാങ്ങില്ല. പകരം ബക്കറ്റിൽ തുക നിക്ഷേപിക്കാം. കിട്ടുന്ന തുകയിൽനിന്ന് ജീവനക്കാരുടെ അന്നത്തെ വേതനവും ഡീസൽ ചെലവും നീക്കി ബാക്കി തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അസോസിയേഷൻ പ്രസിഡൻറ് എം.എസ്. േപ്രംകുമാർ, ജനറൽ സെക്രട്ടറി ആേൻറാ ഫ്രാൻസിസ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അസോസിയേഷനിൽ അംഗത്വമുള്ള 600 ബസുകൾ സർവിസ് നടത്തും. യാത്രയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് ശക്തൻസ്റ്റാൻഡിൽ സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര നിർവഹിക്കും. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളായ കെ.എസ്. ഡൊമിനിക്, സി.കെ. നിർമലാനന്ദൻ, സി.എ. ജോയ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.