സഹായവുമായി മസ്കത്ത് മലയാളി വേള്‍ഡ് വിങ്

വാടാനപ്പള്ളി: പ്രളയത്തെത്തുടര്‍ന്ന് ദുരിതത്തിലായ 8000ലധികം കുടുംബങ്ങൾക്ക് മസ്കത്ത് മലയാളി വേള്‍ഡ് വിങ് കിറ്റ് വിതരണം ചെയ്തു. വയനാട്, പാലക്കാട്, തിരുവനന്തപുരം, തൃശൂരി​െൻറ തീരദേശ മേഖലകള്‍ എന്നിവിടങ്ങളിലാണ് കിറ്റ് വിതരണം ചെയ്തത്. 28 ടൺ വസ്തുക്കളാണ് എത്തിയത്. തളിക്കുളത്ത് അബ്്ദുൽ അസീസ് വിതരണത്തിന് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. ബാബു അധ്യക്ഷത വഹിച്ചു. വാടാനപ്പളളി എസ്.ഐ എം.കെ. രമേഷ്, തളിക്കുളം പ്രവാസി അസോസിേയഷന്‍ പ്രസിഡൻറ് കെ.എസ്. ശ്രീകുമാര്‍, പി.എ. സഗീര്‍, നൂറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. നടുവില്‍ക്കരയിലും കിറ്റ് വിതരണം ചെയ്തു. പ്രളയബാധിത മേഖലയിലെ വിദ്യാർഥികൾക്ക് സാന്ത്വന സംഗീത വിരുന്ന് അന്തിക്കാട്: പ്രളയ ദുരിതമനുഭവിച്ച അന്തിക്കാട് ഹൈസ്കൂളിലെ വിദ്യാർഥികൾക്കായി പൂർവ വിദ്യാർഥിയും സാക്സഫോൺ കലാകാരനുമായ കിഷോറും പുല്ലാങ്കുഴൽ വാദകൻ മുരളീ നാരായണനും ചേർന്ന് സാന്ത്വന സംഗീത വിരുന്നൊരുക്കി. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് ഷിബു കൊല്ലാറ അധ്യക്ഷത വഹിച്ചു. അന്തിക്കാട് എസ്.ഐ എസ്.ആർ. സനീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രാധിക മുകുന്ദൻ, എം.പി.ടി.എ പ്രസിഡൻറ് ഷേർളി ജേക്കബ്, എച്ച്.എം വി.ആർ. ഷില്ലി, ഇ. രമേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.