'കലയിലൂടെ കരുണ' നാളെ ആലുവയിൽ

തൃശൂർ: പ്രളയത്തെ അതിജീവിച്ചതി​െൻറ അനുഭവസാക്ഷ്യമായി ആലുവ റെയിൽവേ സ്റ്റേഷന് മുന്നിൽ തിങ്കളാഴ്ച്ച കാർട്ടൂൺ പ്രദർശനവും ലൈവ് കാരിക്കേച്ചർ ഷോയും സംഘടിപ്പിക്കും. കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന 'അതിജീവനം' പരിപാടിയിൽ പ്രമുഖ കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കും. പോസിറ്റീവ് കാർട്ടൂണുകളുടെ പ്രദർശനവും ഉണ്ടായിരിക്കും. രാവിലെ 10 മുതൽ 6 വരെ കലാകാരന്മാർ പൊതുജനങ്ങളുടെ ലൈവ് കാരിക്കേച്ചറുകൾ വരക്കും. 'കലയിലൂടെ കരുണ' എന്ന ലക്ഷ്യത്തോടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.