1,304 കോടി രൂപയുടെ വിറ്റുവരവ് ഇരിങ്ങാലക്കുട: കെ.എസ്.ഇ. ലിമിറ്റഡ് കമ്പനിക്ക് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1,304 കോടി രൂപയുടെ വിറ്റുവരവും 68.74 കോടി രൂപയുടെ അറ്റാദായവും ഉണ്ടായി. ഓഹരി ഉടമകള്‍ക്ക് 600 ശതമാനം ലാഭവിഹിതം ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ചെയര്‍മാന്‍ ഡോ. ജോസ് പോള്‍ തളിയത്ത് പറഞ്ഞു. ഇക്കാലയളവിൽ 5.33 ലക്ഷം ടണ്‍ കാലിത്തീറ്റ വിറ്റഴിച്ചു. 54 ാം പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു. കമ്പനിയുടെ വാര്‍ഷിക വരവ് െചലവു കണക്കുകള്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ആൻഡ് കമ്പനി സെക്രട്ടറി ആര്‍. ശങ്കരനാരായണന്‍ അവതരിപ്പിച്ചു. മാനേജിങ് ഡയറക്ടര്‍ എ.പി. ജോർജ്, അന്തരിച്ച മുന്‍ മാനേജിങ് ഡയറക്ടര്‍ എം.സി.പോള്‍, ഡയറക്ടര്‍മാരായ ഡോ. കെ.സി. വിജയ രാഘവന്‍, സി. തോമസ് െഎ.എ.എസ് എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കമ്പനി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.പി. ജാക്‌സണ്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.