കോടാലി സര്‍ക്കാര്‍ സ്‌കൂളിന് വീണ്ടും പുരസ്കാരം

കോടാലി: കോടാലി ഗവ. പ്രൈമറി സ്‌കൂളിന് വീണ്ടും സംസ്ഥാന സര്‍ക്കാറി​െൻറ പുരസ്‌കാരം. പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ 2017-18 വര്‍ഷത്തെ പുരസ്‌കാരങ്ങളില്‍ പ്രൈമറി വിഭാഗത്തില്‍ മൂന്നാം സ്ഥാനമാണ് കോടാലി സ്‌കൂള്‍ പി.ടി.എ കരസ്ഥമാക്കിയത്. മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കണ്ണൂര്‍ തളാപ്പ് യു.പി സ്‌കൂളിനും രണ്ടാം സ്ഥാനം ആലപ്പുഴ ഹരിപ്പാട് ഗവ.യു.പി.സ്‌കൂളിനുമാണ്. കോടാലി സ്‌കൂളില്‍ പി.ടി.എ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. സ്‌കൂള്‍ കവാടത്തിനരികെ നിര്‍മിച്ച വായനപ്പുര, ഹരിതം ജലപദ്ധതി, ജൈവ വൈവിധ്യ ഉദ്യാനം, ഹോണസ്റ്റി ഷോപ്പ്് തുടങ്ങിയ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കോടാലി ജി.എല്‍.പി സ്‌കൂള്‍ പി.ടി.എയെ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്തിന് തെരഞ്ഞെടുത്തത്. പ്രധാനാധ്യാപകന്‍ ജോസ് മാത്യുവി​െൻറയും പി.ടി.എ പ്രസിഡൻറ് സി.എം. ശിവകുമാറി​െൻറയും നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനതലത്തില്‍ ശ്രദ്ധേയമാക്കിയത്. 2013ല്‍ സംസ്ഥാനത്ത് പ്രൈമറി വിഭാഗം മികച്ച പി.ടി.എക്കുള്ള ഒന്നാം സ്ഥാനം ഈ വിദ്യാലയം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ജില്ല പി.ടി.എയുടെ മികച്ച പ്രൈമറി സ്‌കൂള്‍ പി.ടി.എ പ്രസിഡൻറായി കോടാലി സ്‌കൂളിലെ സി.എം. ശിവകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കുന്ന അധ്യാപക ദിനാഘോഷ ചടങ്ങില്‍ കോടാലി സ്‌കൂള്‍ പി.ടി.എ പ്രതിനിധികള്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.