'ദേശീയപാത ടോൾ വർധിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം'

ആമ്പല്ലൂർ: പ്രളയ ദുരിതം അനുഭവിക്കുന്ന സമയത്ത് ദേശീയപാതയില്‍ ടോള്‍ നിരക്ക് ഉയര്‍ത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ്. നിലവില്‍ കരാര്‍ വ്യവസ്ഥ പ്രകാരമാണ് ടോള്‍നിരക്ക് ഉയര്‍ത്തിയത്. എന്നാല്‍ ടോള്‍ നല്‍കുന്നവര്‍ക്ക് കരാറില്‍ ഉറപ്പു നല്‍കുന്ന സൗകര്യങ്ങള്‍ ഒരുക്കാത്ത കമ്പനിയുടെ നടപടി കരാര്‍ ലംഘനമാണെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് ടാജറ്റ് ആരോപിച്ചു. കരാര്‍ ലംഘനം നടത്തുന്ന കമ്പനിയെ ഒരു വര്‍ഷത്തേക്ക് ടോള്‍നിരക്ക് ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ദേശീയപാത അതോറിറ്റി പ്രോജക്റ്റ് ഡയറക്ടര്‍, കളക്ടര്‍ എന്നിവര്‍ക്ക് കത്തുനല്‍കി. അനുകൂല നിലപാട് ഉണ്ടാകാത്തപക്ഷം ഹൈകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.