കയ്പമംഗലം: കുന്നംകുളം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം വിദ്യാർഥികൾ സ്വന്തമായി നിർമിച്ച 2000 നോട്ട് പുസ്തകങ്ങൾ കയ്പമംഗലം നിയോജക മണ്ഡലത്തിലെ ദുരിതബാധിതരായ വിദ്യാർഥികൾക്കായി ഇ.ടി ടൈസൺ എം.എൽ.എ ഏറ്റുവാങ്ങി. തുടർന്ന് മതിലകം ബി.പി.ഒ സജീവനെ ഏൽപിച്ചു. സെൻറ് ജോസഫ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ജീവാനന്ദൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ മുജീബ് റഹ്മാൻ, വിവിധ സ്കൂളുകളിലെ അധ്യാപകർ തുടങ്ങിവർക്ക് നന്ദി അർപ്പിച്ചു. കുന്നംകുളം വി.എച്ച്.എസ്.ഇ വിഭാഗം വൊക്കേഷനൽ കരിയർ അധ്യാപകൻ ലതീഷ് ആർ.നായർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ലൈജു ചെറിയാൻ എന്നിവരുടെ നേതത്വത്തിലുള്ള 120 വിദ്യാർഥികളാണ് പുസ്തകങ്ങൾ നിർമിച്ചത്. സഹായഹസ്തവുമായി കോയമ്പത്തൂർ നിവാസികൾ കയ്പമംഗലം: പ്രളയ ദുരിതാശ്വാസത്തിന് കൈത്താങ്ങായി കോയമ്പത്തൂർ നിവാസികൾ കയ്പമംഗലത്ത്. തമിഴ്നാട്ടിലെ ടി.എം.എം.കെ പ്രവർത്തകരാണ് ഒരു ലോഡ് സാധനങ്ങളുമായി കോയമ്പത്തൂരിലെ വ്യവസായിയും കാളമുറി സ്വദേശിയുമായി ഫസൽ പള്ളിപറമ്പിലിെൻറ വീട്ടിലെത്തിയത്. അരി, പല വ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ശുചീകരണ വസ്തുക്കൾ, ശയ്യോപകരണങ്ങൾ അടക്കമുള്ളവയുടെ ശേഖരമാണ് എത്തിച്ചത്. ഫസൽ സാധനങ്ങൾ ഏറ്റുവാങ്ങി. അധികൃതരുമായി ബന്ധപ്പെട്ട് അർഹരായവർക്ക് വിതരണം ചെയ്തു തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.