മത്സ്യത്തൊഴിലാളികൾക്ക് ആദരം

കയ്പമംഗലം: പ്രളയത്തിലകെപ്പട്ടവരെ രക്ഷിക്കാൻ രംഗത്തിറങ്ങിയ മത്സ്യത്തൊഴിലാളികളെ കൂരിക്കുഴിയില്‍ ആദരിച്ചു. കൂരിക്കുഴി ദേശം ഭഗവതി ക്ഷേത്രക്കമ്മിറ്റിയാണ് ആദരം സംഘടിപ്പിച്ചത്. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ മുഖ്യാതിഥിയായി. കെ.കെ. ശേഖരന്‍ അധ്യക്ഷത വഹിച്ചു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട വിവിധ ഗ്രൂപ്പുകളെ അസി. കലക്ടര്‍ പ്രേംകൃഷ്ണന്‍ പൊന്നാടയണിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേഷ് ബാബു, പഞ്ചായത്തംഗം സീന സജീവന്‍, കെ.എം. വിജയന്‍, എ.കെ. പീതാബരന്‍, കെ.കെ. രാജേന്ദ്രന്‍, മണി കാവുങ്ങല്‍ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.