സഹായ ഹസ്തവുമായി ദേരലക്കാട്ട് ബദരിയാ ജുമാമസ്ജിദ് കമ്മിറ്റി

മാള: പ്രളയം നാശം വിതച്ച മാള മേഖലകളിലേക്ക് കാരുണ്യഹസ്തവുമായി മംഗലാപുരത്തുനിന്ന് സംഘം . മംഗലാപുരം ദേരലക്കാട്ട് ബദരിയാ ജുമാമസ്ജിദ് കമ്മിറ്റിയാണ് ഭക്ഷ്യ വിഭവങ്ങളുമായി എത്തിയത്. മസ്ജിദ് കമ്മിറ്റി പ്രതിനിധി ഫാറൂഖി​െൻറ നേതൃത്വത്തിലാണ് സംഘം എത്തിയത്. മാള ഐ.എസ്.ടിയിൽ എത്തിയ മസ്ജിദ് കമ്മിറ്റി പ്രതിനിധി ഫാറൂഖിനേയും സംഘത്തേയും ചെയർമാൻ ടി.എ. മുഹമ്മദ് മൗലവി, ജമാഅത്തെ ഇസ്്ലാമി ഏരിയ പ്രസിഡൻറ് കെ.എം. നാസർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ടി.കെ. അബ്ദുസലാം, വി.എം. ഖാലിദ്, ടി.എച്ച്. ഹൈദ്രോസ്, എൻ.എ. ഹസൻ എന്നിവർ സംസാരിച്ചു. ഭക്ഷ്യവസ്തുക്കൾ പുഴയോര പ്രദേശങ്ങളിലെ വീടുകളിൽ വിതരണം ചെയ്തു. ഏഴ് ടൺ അരി, പലവ്യഞ്ജനങ്ങൾ, മുട്ട, പച്ചക്കറികൾ, കുടിവെള്ളം എന്നിവയാണ് ദുരിതബാധിതരുടെ വീടുകളിൽ എത്തിച്ചത്. പുഴയോര മേഖലയിലെ വിതരണത്തിന് ഫൈസൽ കോറോത്ത്, വി.എസ്. ജമാൽ, ഇ.എ. അബ്ദുൽ ഖാദർ, സഫർ മേത്തർ, എ.എ. ഉബൈസ്‌, കെ.എ. സൈഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. സംഘത്തി​െൻറ പ്രവർത്തനത്തെ വി.ആർ. സുനിൽ കുമാർ എം.എൽ.എ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.