ഡാമുകളുടെ ഷട്ടര്‍ തകരാർ ഉടൻ പരിഹരിക്കും

തൃശൂർ: ജില്ലയിലെ ഡാമുകളുടെ ഷട്ടര്‍ തകരാറുകള്‍ അടിയന്തരമായി പരിഹരിക്കാന്‍ യോഗത്തില്‍ ധാരണ. കലക്‌ടറേറ്റിൽ ചേർന്ന കെ.എസ്.ഇ.ബി, ജലസേചന വകുപ്പ്, ദുരന്തനിവാരണ അതോറിറ്റി, റവന്യൂ വകുപ്പ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ സാഹചര്യം അവലോകനം ചെയ്തു. പെരിങ്ങല്‍കുത്ത് ഡാമിലെ ഷട്ടര്‍ തകരാര്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഡാമിലെ ഷട്ടറില്‍ കുരുങ്ങിയ മരങ്ങള്‍ നീക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായാല്‍ അറ്റകുറ്റപ്പണി നടത്തും. ഏനാമാവ് അടക്കമുള്ള റെഗുലേറ്ററുകളിലെ ഷട്ടര്‍ സംവിധാനം തകരാറിലായത് പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കാര്‍ഷികാവശ്യത്തിനായി വെള്ളം ലഭ്യമാണെന്ന് ഉറപ്പാക്കിയാവണം ഷട്ടറുകള്‍ ക്രമീകരിക്കേണ്ടതെന്ന് കലക്ടര്‍ ടി.വി. അനുപമ നിർദേശം നല്‍കി. കുടിവെള്ളാവശ്യത്തിനായും കാര്‍ഷികാവശ്യത്തിനായും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി പ്രയോജനപ്പെടുത്തുന്ന പീച്ചി ഡാമടക്കമുള്ളയിടങ്ങളില്‍ വെള്ളം മലിനമാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.