തൃശൂർ: വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിലെ ജില്ല ദുരിതാശ്വാസ സഹായ സ്വീകരണ വിതരണ കേന്ദ്രത്തിന് പുറമേ കലക്ടറേറ്റിനോട് അനുബന്ധിച്ച വിവിധ കേന്ദ്രങ്ങളിലും ദുരിതബാധിതർക്കു നൽകാനുള്ള സാധനങ്ങൾ ധാരാളമുണ്ട്. പക്ഷേ, വിതരണത്തിൽ ഏകോപനമില്ലാത്തത് തിരിച്ചടിയാകുന്നു. സാധനങ്ങൾ പലതും വിതരണം ചെയ്യാനാകുന്നില്ല. ബാർ അസോസിയേഷൻ ഒാഫിസ്, കോസ്റ്റ്ഫോർഡ്, ടൗൺപ്ലാനിങ് ഹാൾ, അയ്യന്തോൾ വനിത ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലടക്കം ശേഖരണകേന്ദ്രങ്ങളുണ്ട്. വിവിധ ജില്ലകളിലുണ്ടായ ആരോപണങ്ങളെ തുടർന്ന് വിേകന്ദ്രീകൃത നേതൃത്വമാണ് ജില്ലയിൽ വിവിധ സ്റ്റോറുകളിൽ ഏർപ്പാടാക്കിയിരുന്നത്. ഇവയുടെ ഏകോപനത്തിലാണ് വലിയ പ്രതിസന്ധിയുണ്ടായത്. അയ്യന്തോൾ വനിത ഇൻഡോർ സ്റ്റേഡിയത്തിൽ ഒരാഴ്ചയായി പാൽപ്പൊടി, ബിസ്ക്കറ്റ് എന്നിവ കെട്ടിക്കിടക്കുകയാണ്. തൃശൂർ, ഗുരുവായൂർ സ്റ്റേഷനുകളിലാണ് ജില്ലക്ക് ദുരിതാശ്വാസവസ്തുക്കൾ റെയിൽവേ പാർസൽ സർവിസ് മുഖേന എത്തിയത്. ഡൽഹി, ജലന്ധർ, കടപ്പ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നാണ് അധിക വസ്തുക്കളും എത്തിയത്. ഇനിയും വരാനുണ്ടെന്ന് തൃശൂർ സ്റ്റേഷൻ മാനേജർ ജയകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.