തൃശൂർ: അച്ചടി മാധ്യമങ്ങളിലെ ഭാഷയും ഉള്ളടക്കവും- താരതമ്യ പഠനം എന്ന വിഷയത്തിൽ സെമിനാറും സാംസ്കാരിക സമ്മേളനവും സെപ്റ്റംബർ മൂന്നിന് സാഹിത്യ അക്കാദമി ഹാളിൽ നടക്കും. വൈകീട്ട് അഞ്ചിന് കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. തൃശൂർ പൗരാവലി സംഘടിപ്പിക്കുന്ന പരിപാടിയിൽ സംവിധായകൻ ലാൽ ജോസ്, സാഹിത്യ അക്കാദമി പബ്ലിക്കേഷൻസ് മാനേജർ ഇ.ഡി. ഡേവീസ്, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, എം. നന്ദകുമാർ, വി.ജി. തമ്പി, വി.ബി. രാജൻ. ബഷീർ മാടാല തുടങ്ങിയവർ പങ്കെടുക്കും. തൃശൂർ പൗരാവലി സെക്രട്ടറി എം.സി തൈക്കാട്, സുഭദ്ര വാര്യർ, പ്രഫ. വി.എ. വർഗീസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.