കോൾ മേഖലയിൽ 20 കോടിയുടെ നഷ്​ടം

തൃശൂർ: ഇരുപൂ കൃഷിയിറക്കി, നെൽകൃഷി മേഖലയിൽ വൻ കുതിപ്പ് പ്രതീക്ഷിച്ച ജില്ലയുടെ കോൾമേഖലയിൽ പ്രളയം വരുത്തി വെച്ചത് 20 കോടിയുടെ നഷ്ടം. ജില്ലയിലെ മുപ്പതിനായിരത്തോളം ഏക്കർ വരുന്ന കോൾനിലങ്ങളിൽ കനത്തനാശമാണ് പ്രളയം വരുത്തിവെച്ചത്. 120 പാടശേഖരങ്ങളിൽ പമ്പിങ്ങിന് ഉപയോഗിക്കുന്ന മോട്ടോർ, പെട്ടി പറ, മോട്ടോർ ഷെഡുകൾ, സ്ലൂയിസുകൾ എന്നിവ നശിച്ചു. മുന്നൂറോളം മോട്ടോറുകൾ വെള്ളത്തിൽ മുങ്ങുകയും പലതും ഒലിച്ചു പോവുകയും ചെയ്തത്. ഇവയുടെ കേടുപാടുകൾ തീർക്കുന്നതിന് അടിയന്തരമായി 20 കോടി അനുവദിക്കണമെന്ന് ജില്ല കോൾ കർഷക സംഘം യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.കെ. കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.എം. ബാലകൃഷ്ണൻ, കെ.കെ. രാജേന്ദ്രബാബു, കെ.എ. ജോർജ്, കോളങ്ങാട്ട് ഗോപിനാഥൻ, പോഴൂര് അപ്പുകുട്ടൻ, കെ.ജി. ഉണ്ണികൃഷ്ണൻ, എ.ജി. ജ്യോതിബാബു, എൻ.എസ്. അയൂബ്, ഇ.കെ. ചന്ദ്രൻ, മങ്ങാട് രാധാകൃഷ്ണ മേനോൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.