ഗുരുവായൂര്‍: ക്ഷേത്രത്തിലെ തിരുവോണസദ്യ അലങ്കോലപ്പെടാന്‍ ഇടയായ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അറിയിച്ചു. 20,000 പേര്‍ക്ക് സദ്യ നല്‍കണമെന്ന് ദേവസ്വം ഭരണ സമിതി നിര്‍ദേശിച്ചിരുന്നെങ്കിലും 10,000 പേര്‍ക്ക് സദ്യ ഒരുക്കിയാല്‍ മതിയെന്ന് ചുമതലക്കാരനായ ഉദ്യോഗസ്ഥന്‍ തീരുമാനിക്കുകയായിരുന്നെന്ന് ചെയര്‍മാന്‍ പറഞ്ഞു. സദ്യക്ക് തയാറാക്കിവെച്ചിരുന്ന വിഭവങ്ങള്‍ ആയിരത്തഞ്ഞൂറോളം പേര്‍ നേരത്തെ കൊണ്ടുപോവുകയും ചെയ്തു. ചോറ് തീര്‍ന്നതിനാല്‍ അരി കൊണ്ടുവന്ന് വേവിച്ച് നല്‍കുന്നതുവരെ ഒരു മണിക്കൂറിലധികം സമയം ഭക്തര്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ വന്നു. ഭരണ സമിതിയുടെ തീരുമാനം അട്ടിമറിച്ചതിനെതിരെയാണ് ഉദ്യോഗസ്ഥനെതിരെ നടപടി. ശ്രീഗുരുവായൂരപ്പന്‍ പുരസ്‌കാരം ഈശ്വരനുണ്ണിക്ക് ഗുരുവായൂര്‍: ദേവസ്വത്തിെൻറ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകല പുരസ്‌കാരം മിഴാവ് കലാകാരന്‍ പ്രഫ. കലാമണ്ഡലം പി.വി. ഈശ്വരനുണ്ണിക്ക് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഞായറാഴ്ച അഷ്ടമിരോഹിണി നാളില്‍ വൈകീട്ട് അഞ്ചിന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിലാണ് നൽകുക. പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍ പുരസ്‌കാരം കൈമാറും. ചടങ്ങിന് ശേഷം ഈശ്വരനുണ്ണിയുടെ നേതൃത്വത്തില്‍ മിഴാവ് തായമ്പക അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.