അണ്ടത്തോട്: മഴ കുറഞ്ഞിട്ടും തീരമേഖലയിൽ വെള്ളക്കെട്ട് ഒഴുക്കിവിടാൻ സംവിധാനമില്ല. നിരവധി വീട്ടുകാർ ദുരിതത്തിൽ. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ 18ാം വാര്‍ഡിലാണ് പല കുടുംബങ്ങളുടെയും വീടും പരിസരവും വെള്ളത്തിൽ കിടക്കുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളം കടലിലേക്കോ കനാലിലേക്കോ ഒഴുക്കിവിടാൻ കാനകളില്ലാത്തതാണ് വെള്ളക്കെട്ടിനു കാരണം. പല വിട്ടുകാർക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴും. അണ്ടത്തോട് ബീച്ച് റോഡിലെ എരിഞ്ഞിക്കല്‍ മിസിരിയ, അയിനിക്കല്‍ അബ്ദുറഹ്‌മാന്‍ എന്നിവരുടെ കുടുംബങ്ങളാണ് കൂടുതൽ പ്രയാസത്തിലുള്ളത്. വെള്ളം കെട്ടിനില്‍ക്കുന്നതിനാൽ കൊതുകുകളുടെയും തവളകളുടെയും ശല്യവും കൂടുതലാണ്. പ്രളയ ദുരിതം ആരംഭിച്ചതു മുതൽ ബന്ധുവീടുകളിലും മറ്റും മാറിത്താമസിച്ച ഇവർ വെള്ളക്കെട്ടിന് ശമനം ഉണ്ടാകുമെന്ന് വിശ്വസിച്ച് വീട്ടിലേക്ക് തിരിച്ചുവന്നതായിരുന്നു. തീരദേശ മേഖലയിലെ പ്രധാന കൃഷിയായ രാമച്ചം ഇപ്പോഴും വെള്ളത്തിലാണ്. അകലാട്, മന്ദലാംകുന്ന്, പാപ്പാളി, കുമാരൻപടി, അണ്ടത്തോട് മേഖലയിൽ വെള്ളക്കെട്ടുയർന്നാൽ ഒഴുകിപ്പോകാനുള്ള തോടും കൈവഴികളും ചാലുകളും പലരും നികത്തിയതോടെയാണ് തീരപ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.