പുന്നയൂർക്കുളം: വെട്ടിപ്പുഴ പള്ളിക്കു മുന്നിൽ മാലിന്യം വലിച്ചെറിഞ്ഞ് കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിലെ പ്രതികളോട് പൊലീസിന് മൃദുസമീപനമെന്ന് ആക്ഷേപം. പുന്നയൂർ എടക്കര കുഴിങ്ങരക്ക്് സമീപം വെട്ടിപ്പുഴയിലെ പള്ളി വാതിലിന് മുന്നിലായി കഴിഞ്ഞ ജുലൈ മൂന്നിന് അർധരാത്രിയാണ് മാലിന്യമെറിഞ്ഞത്. സംഭവമറിഞ്ഞ് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ദയാനന്ദൻ മാമ്പുള്ളിയും ബി.ജെ.പി നേതാക്കളും സ്ഥലത്തെത്തി പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടിരുന്നു. പള്ളി കമ്മിറ്റി ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ വടക്കേകാട് പൊലീസ് അന്വേഷണം നടത്തി രണ്ട് പ്രതികൾക്കെതിരെ നിസാര വകുപ്പിട്ടാണ് കേസെടുത്തെതെന്നും പ്രതികളെ പിടികൂടുന്നില്ലെന്നുമാണ് ആക്ഷേപം. വടക്കേക്കാട് പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പുന്നയൂർ നോർത്ത് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. സമീർ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് അധികാരികൾക്കും പരാതി അയച്ചു. വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കണം എന്ന ഉദ്ദേശ്യംവെച്ച് ബോധപൂര്‍വം നടത്തിയ നടപടി അതീവഗൗരവമായി എടുക്കേണ്ടതിന് പകരം പൊലീസ് പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സമീർ പരാതിയിൽ പറഞ്ഞു. പ്രതി ചേര്‍ക്കപെട്ടവരില്‍ ഒരാള്‍ ചങ്ങരംകുളം പൊലീസ് പരിധിയിലെ ഒരു കൊലപാതക കേസ് പ്രതി കൂടിയാണെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.