ചാവക്കാട്: ഡോക്ടറാകാനുള്ള ഹലീമയുടെ മോഹത്തിന് മുന്നിൽ കേരളത്തെ മുക്കിയ പ്രളയം പോലും പിന്മാറി. പ്രളയത്തെ അതിജീവിച്ച് എം.ബി.ബി.എസ് സീറ്റ് നേടിയെടുത്തതിെൻറ ആഹ്ലാദത്തിലാണ് കടപ്പുറം ആറങ്ങാടി അമ്പലത്തു വീട്ടില്‍ ഷാഹുല്‍ ഹമീദ്-സല്‍വത്ത് ദമ്പതികളുടെ മൂത്തമകളായ ഹലീമ. കേരളം പ്രളയത്തിൽ മുങ്ങുേമ്പാൾ പാല ബ്രില്ലിയൻറ് കോച്ചിങ് സെൻററിലായിരുന്നു ഹലീമ. മഴ ശക്തമായതോടെ വിദ്യാർഥികളിൽ പലരും ഹോസ്റ്റലില്‍ നിന്ന് വീടുകളിലേക്കു മടങ്ങി. വെള്ളം കയറിയതോടെ ദൂരെ ദിക്കില്‍ നിന്നുള്ള നിരവധി വിദ്യാർഥികള്‍ക്ക് യാത്രാസൗകര്യം ഇല്ലാതായി. ഇതിനിടെ നാടുകളിലേക്കു മടങ്ങാന്‍ കഴിയാത്ത വിദ്യാർഥികള്‍ക്ക് മനേജ്മെൻറ് സുരക്ഷിത താമസസ്ഥലം ഒരുക്കി. അവര്‍ക്കൊപ്പം അധ്യാപകരും കൂട്ടുനിന്നു. താമസിച്ചിരുന്ന ഹോസ്റ്റലിെൻറ താഴത്തെനില വരെ വെള്ളകെട്ടിലായപ്പോള്‍ ഹലീമയടക്കം 14 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും മൂന്നാം നിലയില്‍ അഭയം പ്രാപിച്ചു. വൈദ്യുതി ബന്ധവും ആവശ്യമായ ഭക്ഷണവും ഉണ്ടായിരുന്നതിനാല്‍ ഇവര്‍ ദിവസങ്ങള്‍ തള്ളി നീക്കി. താമസസ്ഥലത്തേക്കുള്ള ഗതാഗതം പലസ്ഥലങ്ങളിലും നിലച്ചതിനാല്‍ ബന്ധുക്കള്‍ക്ക് ഇവരുടെ അടുത്തേക്ക് വരാന്‍ കഴിയാതെയായി. ഈരാട്ടുപേട്ടയിലെ ഉരുള്‍പൊട്ടലും പ്രളയവും അധ്യാപകരെയും വിദ്യാർഥികളെയും ഭയാശങ്കരാക്കി. സ്വന്തം വീട്ടിലും പരിസരത്തും വെള്ളം കയറിയതിനാൽ വീട്ടുകാര്‍ താമസം മാറ്റിയ വിവരമൊന്നും അപ്പോൾ ഹലീമ അറിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് ഇന്ത്യയിലെ പ്രമുഖ മെഡിക്കല്‍ കോളജായ പോണ്ടിച്ചേരി ജിപ്‌മെര്‍ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് ഇൻറര്‍വ്യൂവില്‍ പങ്കെടുക്കാന്‍ വിവരം ലഭിക്കുന്നത്. കനത്തു പെയ്ത മഴക്കുമുന്നിൽ നിസ്സഹായയായിരുന്നു ഹലീമ. 19ാം തീയതി പ്രളയത്തിനു ശമനമുണ്ടായതിനാല്‍ പാലയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി കോഴിക്കോട്ടേക്ക് ഒരു സര്‍വിസ് നടത്താന്‍ തീരുമാനിച്ചു. പ്രളയത്തില്‍ നാടുകളിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത വിദ്യാർഥികളടക്കമുള്ളവര്‍ക്ക് വേണ്ടിയായിരുന്നു സര്‍വിസ്. ബസ് ഓടുന്ന വിവരമറിഞ്ഞ് നാല് കൂട്ടുകാരികളുമായി ജീവന്‍ പണയം വെച്ച് ഹോസ്റ്റലില്‍ നിന്നിറങ്ങി. റോഡിലെ പുഴയോളം ഉയര്‍ന്ന വെള്ളകെട്ടും നീന്തി ബസ് യാത്ര പുറപ്പെട്ടു. ചാവക്കാട് നിന്ന് തൃശൂരിലേക്കുള്ള ഗതാഗതം നിലച്ചതിനാല്‍ വളാഞ്ചേരിയില്‍ നിന്നാണ് ബന്ധുക്കള്‍ ഹലീമയെ കണ്ടുമുട്ടിയത്. പിന്നീട് ചളിപുരണ്ട ഉടുതുണി പോലും മാറാതെ സാഹസികമായി പോണ്ടിച്ചേരിയിലേക്കു പുറപ്പെട്ടു. അഭിമുഖത്തിൽ പങ്കെടുത്ത ഹലീമ അവസാന സീറ്റില്‍ എം.ബി.ബി.എസിനു കയറിക്കൂടുകയായിരുന്നു. ഒരു സാഹസിക യാത്രയുടെ അന്ത്യത്തില്‍ നേടിയെടുത്ത വിജയത്തിെൻറ ത്രില്ലിലാണ് ഹലീമ. ഒരുമനയൂര്‍ നാഷനല്‍ ഹുദാ സെന്‍ട്രല്‍ സ്‌കൂളില്‍ പഠിച്ച ഹലീമ പ്ലസ് ടുവിനു സ്‌കൂളിലെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാർഥിനികൂടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.