എറിയാട്: പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ വെൽഫെയർ പാർട്ടി ആഭിമുഖ്യത്തിൽ ആദരിച്ചു. കേരളത്തിെൻറ പുനർനിർമാണത്തിൽ ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകൾ പരിഗണിച്ച് പരിസ്ഥിതി സൗഹൃദ വികസനത്തിന് മുൻഗണന നൽകണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പാർട്ടി സംസ്ഥാന സമിതിയംഗം കെ.ജി. മോഹനൻ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി യൂനിയൻ (എഫ്.ഐ.ടി.യു) സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് പൊന്നാനി ഉദ്ഘാടനം നിർവഹിച്ചു. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.എം. അനസ് അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം സഈദ സുലൈമാൻ, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ടി.എം. കുഞ്ഞിപ്പ, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട്, വെൽഫെയർ പാർട്ടി കയ്പമംഗലം മണ്ഡലം പ്രസിഡൻറ് റഫീഖ് കാതിക്കോട്, ഐ.ആർ.ഡബ്ല്യു ജില്ല കോ ഒാഡിനേറ്റർ എൻ.എ. സാലിഹ്, സോളിഡാരിറ്റി ജില്ല സെക്രട്ടറി സാബു കാതിയാളം, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എ.കെ. അലിക്കുഞ്ഞി, വൈസ് പ്രസിഡൻറ് ഫസീല ഹനീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.