പൊരിവെയിലത്ത്​ കിറ്റ്​ വിതരണം

മാള: എരവത്തൂര്‍ എസ്.കെ.വി.എല്‍.പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ പ്രളയബാധിതരെ പൊരിവെയിലത്ത് നിർത്തി സര്‍ക്കാറി​െൻറ കിറ്റ് വിതരണം. വെള്ളിയാഴ്ച നട്ടുച്ചക്ക് വേയാധികർ ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം ക്യൂ നിന്നതോടെ പലരും അവശരായി. വൈകുന്നേരമായിട്ടും കിറ്റുകൾ ലഭിക്കാഞ്ഞതോടെ ബഹളമായി. മുഴുവൻ പേർക്കും കിറ്റ് നൽകാൻ കഴിഞ്ഞിട്ടില്ല. ഒന്നിലേറെ കൗണ്ടറുകള്‍ വെച്ച് വിതരണം വേഗത്തിൽ തീർക്കണമെന്ന് ആവശ്യം ഉയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.