പകർച്ചവ്യാധി ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ ഡോക്ടർമാരുടെ സംഘമെത്തി

കൊടുങ്ങല്ലുർ: പ്രളയജലമിറങ്ങിയതോടെ പകർച്ചവ്യാധി ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോക്ടർമാരുടെ സംഘം സന്ദർശനം നടത്തി. മേഖലയിലെ വീടുകളിൽ ബോധവത്കരണവും മരുന്ന് വിതരണവും നടത്തി. ആയുർവേദ മെഡിക്കൽ അസോസിയേഷ‍​െൻറയും ഭാരതീയ ചികിത്സാവകുപ്പി​െൻറയും സംയുക്താഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ നഗരസഭയുടെ സഹകരണത്തോടെ സന്ദർശനം നടത്തിയത്. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. സി.സി. വിപിൻ ചന്ദ്രൻ ഡോക്ടർമാരായ നിവിൻ, സൂരജ്, സുധീർ തുടങ്ങിയവർ നേതൃത്വം നൽകി. നൂറോളം വരുന്ന ഡോക്ടർമാരുടെ സംഘം 20 ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രതിരോധ ബോധവത്കരണം നടത്തുന്നത്. യാത്രയയപ്പ് കൊടുങ്ങല്ലൂർ: മതിലകം പൊലീസ് സ്റ്റേഷനിൽനിന്ന് ഞാറക്കൽ സ്റ്റേഷനിലേക്ക് സ്ഥലം മാറി പോകുന്ന എസ്.ഐ പി.കെ. മോഹിത്തിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. എസ്.ഐ കെ.പി. മിഥുൻ അധ്യക്ഷത വഹിച്ചു. കയ്പമംഗലം സ്റ്റേഷനിലേക്ക് സ്ഥലം മാറി പോയ പൊലീസുകാർക്കും ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.