വേലൂപ്പാടം പൗണ്ട് എ.എൽ.പി സ്‌കൂളിന്​ ബലക്ഷയം; ഹിറ ഇസ്‌ലാമിക് സെൻററില്‍ പഠനസൗകര്യം

അറ്റകുറ്റ പണികള്‍ക്കായി പത്തുലക്ഷം നല്‍കാമെന്ന് മന്ത്രി ആമ്പല്ലൂര്‍: പ്രളയത്തെതുടര്‍ന്ന് വേലൂപ്പാടം പൗണ്ട് എ.എല്‍.പി സ്‌കൂളി​െൻറ ചുമരുകള്‍ക്ക് ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സമീപത്തെ ഹിറ ഇസ്‌ലാമിക് സ​െൻററില്‍ പഠനസൗകര്യം ഒരുക്കി. വെള്ളം കയറി ദിവസങ്ങൾ കെട്ടികിടന്നതിനെ തുടര്‍ന്ന് തൊണ്ണൂറോളം വര്‍ഷം പഴക്കമുള്ള സ്‌കൂളി​െൻറ പ്രധാന ചുമരുകള്‍ വിണ്ടുകീറിയ നിലയിലാണ്. നൂറോളം കുട്ടികളാണ് പഠിക്കുന്നത്. സ്‌കൂളി​െൻറ അറ്റകുറ്റ പണികള്‍ക്കായി പത്തുലക്ഷം നല്‍കാമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചിട്ടുണ്ട്. ചുമര്‍ബലപ്പെടുത്തി ഓടുമാറ്റി ഷീറ്റ് മേയുവാനാണ് പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.