​വയോധികയെ കൊന്ന്​ കത്തിച്ച സംഭവം 91 കാരനായ ഭര്‍ത്താവ്​ അറസ്​റ്റിൽ

വെള്ളിക്കുളങ്ങര: എൺപത് വയസ്സുള്ള ഭാര്യയെ കൊലപ്പെടുത്തി കത്തിച്ച സംഭവത്തിൽ 91 കാരനായ ഭര്‍ത്താവി​െൻറ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വെള്ളിക്കുളങ്ങര കമലക്കട്ടി മുക്കാട്ടുകര വീട്ടില്‍ കൊച്ചുത്രേസ്യ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ചെറിയക്കുട്ടിയെ ചാലക്കുടി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ 26ന് രാത്രി രക്തം വാർന്നാണ് കൊച്ചുത്രേസ്യ കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് െപാലീസ് പറയുന്നത്: അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഉണ്ടെങ്കിലും വെള്ളിക്കുളങ്ങര - ചാലക്കുടി റോഡരികില്‍ കമലക്കട്ടി പ്രദേശത്തെ ഇരുനിലവീട്ടില്‍ ദമ്പതികള്‍ മാത്രമാണ് താമസിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന ഇളയ മകന്‍ ജോബിയും കുടുംബവും പുതിയ വീടുവെച്ചതിനെ തുടർന്ന് രണ്ടുമാസം മുമ്പ് താമസം മാറ്റി. കുറച്ചുകാലമായി ദമ്പതികൾ നിസ്സാര പ്രശ്‌നങ്ങള്‍ക്ക് േപാലും വഴക്കിടാറുണ്ടായിരുന്നു. 26ന് രാത്രി ഒന്നാം നിലയിൽ വെച്ചുണ്ടായ തർക്കത്തെത്തുടർന്ന് ചെറിയക്കുട്ടി, കൊച്ചുത്രേസ്യയെ തള്ളിയിട്ടു. അലമാരയില്‍ തലയിടിച്ചു വീണ ഭാര്യയെ വടി കൊണ്ട് അടിക്കുകയും ചെയ്തു. മുറിവില്‍ നിന്ന് ചോരവാര്‍ന്ന് വൈകാതെ കൊച്ചുത്രേസ്യ മരിച്ചു. മറ്റാരും അറിയാതിരിക്കാൻ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഒളിപ്പിച്ചുവെച്ചു. പിറ്റേന്ന് മക്കളില്‍ ചിലര്‍ അമ്മയെ തിരക്കിയപ്പോള്‍ മകളുടെ വീട്ടിലേക്ക് ഓട്ടോയില്‍ കയറി പോയതായി ഇയാള്‍ പറഞ്ഞു. 27ന് രാത്രി മൃതദേഹം മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ഇട്ട് വീടിന് പിറകുവശത്തുള്ള ഷെഡിനരികെ ചിതയൊരുക്കി കത്തിക്കുകയായിരുന്നു. ചകിരിയും വിറകും ഉപയോഗിച്ച് മണിക്കൂറുകള്‍ സമയമെടുത്താണ് ദഹിപ്പിച്ചത്. തെളിവ് നശിപ്പിക്കാൻ ധരിച്ചിരുന്ന ആറുപവ​െൻറ മാലയും വളകളും ഊരിയെടുത്ത് ഒന്നര കിലോമീറ്റര്‍ അകലെ ഇത്തനോളി പ്രദേശത്തെ ഇവരുടെ തന്നെ പറമ്പില്‍ കുഴിച്ചിട്ടു. ഇതിനിടെ അമ്മയെ കാണാനില്ലെന്ന മക​െൻറ പരാതിയിലുള്ള പൊലീസ് അേന്വഷണം വഴിതെറ്റിക്കാൻ ഇയാൾ ശ്രമിച്ചു. വീട് കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് കത്തിക്കരിഞ്ഞ തലയോട്ടിയുടെ ഭാഗവും ചെറിയ അസ്ഥികളും കണ്ടത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തള്ളിയിട്ടപ്പോള്‍ സംഭവിച്ചതാണെന്നും ചെറിയക്കുട്ടി പൊലീസിനോട് പറഞ്ഞു. സയൻറിഫിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. മൂന്നുദിവസം സമയം കിട്ടിയതിനാല്‍ രക്തക്കറ തുടച്ചുമാറ്റുന്നതുള്‍പ്പെടെ തെളിവുകള്‍ ഏറക്കുറെ നശിപ്പിക്കാന്‍ പ്രതിക്ക് സാധിച്ചതായി പൊലീസ് പറഞ്ഞു. കുഴിച്ചിട്ട സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.