ദുരൂഹതയെന്ന് നാട്ടുകാര്‍ വെള്ളിക്കുളങ്ങര: 91 കാരനായ വയോധികനില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതിൽ അപ്പുറമായിരുന്നു കൊലപാതകവും തുടര്‍ തെളിവുനശിപ്പിക്കലും. വഴക്കിനിടെ തള്ളിയിട്ടപ്പോള്‍ തലപൊട്ടി ചോരവാര്‍ന്ന് മരിച്ച കൊച്ചുത്രേസ്യയുടെ മൃതദേഹം ഒരു രാത്രിയും ഒരു പകലും വീട്ടിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ചെറിയക്കുട്ടി പിറ്റേന്ന് രാത്രിയിലാണ് സംശയത്തിനിടയില്ലാത്ത വിധം അതിവിദഗ്ധമായി കത്തിച്ചുകളഞ്ഞത്. മണിക്കൂറുകൾ സമയമെടുത്താണ് മൃതദേഹം കത്തിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പൂര്‍ണമായി കത്തിത്തീരും വരെ ചിതക്കരികില്‍ ചെലവഴിച്ചു. ജാതിയും മറ്റുവൃക്ഷങ്ങളും തിങ്ങി നില്‍ക്കുന്നത്തിനാല്‍ വെള്ളിക്കുളങ്ങര-ചാലക്കുടി റോഡരികിലെ വീടിന് പിറകിലേക്ക് ജനശ്രദ്ധ എത്തില്ല. ഇതിനിടെ തെളിവുനശിപ്പിക്കാൻ കിലോമീറ്റർ അകലെയുള്ള സ്വന്തം റബര്‍ തോട്ടത്തില്‍ സ്വർണാഭരണങ്ങൾ ഒളിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചു. മൃതദേഹം ഒറ്റക്ക് ചുമന്ന് താഴേക്കിടാനും കത്തിക്കാനും തെളിവ് നശിപ്പിക്കാനും ഉള്ള ആരോഗ്യ സ്ഥിതി 91 കാരനായ ചെറിയക്കുട്ടിക്കില്ല. മറ്റാരുടെയോ സഹായം ലഭിച്ചിട്ടുെണ്ടന്നും കൂടുതൽ അന്വേഷണം വേണമെന്നും ഇവർ പറഞ്ഞു. എന്നാല്‍ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ഇത്തരം പരാതി ഉയര്‍ന്നിട്ടില്ലെന്ന്് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ ദുരൂഹതയില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.