ഗുരുവായൂർ ​േക്ഷത്ര ഭണ്ഡാരത്തിലെത്തിയത് 77ലക്ഷത്തോളം രൂപയുടെ അസാധു നോട്ടുകള്‍

ഗുരുവായൂര്‍: നോട്ട് അസാധുവാക്കലിന് ശേഷം ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തിലെത്തിയത് 76,84,500 രൂപയുടെ നിരോധിത നോട്ടുകള്‍. 1000 രൂപയുടെ 3287 നോട്ടുകളും 500 രൂപയുടെ 8795 നോട്ടുകളുമാണ് ഭണ്ഡാരത്തില്‍ നിന്ന് ഇതുവരെ ലഭിച്ചത്. ഇപ്പോഴും ഇത്തരം നോട്ടുകളുടെ വരവ് തുടരുന്നുണ്ട്. നോട്ടുകള്‍ മാറി നല്‍കാന്‍ പല തവണ റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയിട്ടും അനുകൂല മറുപടി ലഭിച്ചിട്ടില്ല. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ദര്‍ശനത്തിനെത്തിയപ്പോഴും അസാധു നോട്ടുകളുടെ കാര്യം ശ്രദ്ധയില്‍പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.