തൃശൂർ: പ്രകൃതിദുരന്തത്തിൽ നശിച്ച പരിസ്ഥിതിലോല പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ പുനർനിർമാണം സംബന്ധിച്ച് കലക്ടർമാർക്കും തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും സർക്കാർ നൽകിയ കർശന നിർദേശം സന്ദർഭോചിതവും പ്രകൃതിദുരന്ത ശേഷമുള്ള കേരളത്തിെൻറ പരിസ്ഥിതി പുനഃസ്ഥാപന പ്രക്രിയയുടെ ദിശ സൂചിപ്പിക്കുന്നതുമാെണന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് വിലയിരുത്തി. നവകേരള രൂപവത്കരണ പ്രക്രിയയിൽ വികസന പരിസര സന്തുലനത്തിെൻറയും സുസ്ഥിര വികസനത്തിെൻറയും സമീപനം സർക്കാർ പിന്തുടരണം. പ്രത്യേക നിയമസഭ സമ്മേളനത്തിലെ ചർച്ചകൾ അതാണ് സൂചിപ്പിക്കുന്നത്. കേരളത്തിെൻറ സ്ഥായിയായ വികസനം മുൻനിർത്തി സർക്കാറിെൻറ ഈ സമീപനത്തിന് കേരള സമൂഹം പിന്തുണ നൽകണം. അതോടൊപ്പം ഗാഡ്ഗിൽ റിപ്പോർട്ട്, നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം, ഖനന ചട്ടങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടുള്ള ഭേദഗതി, തീരദേശ വ്യാപനം, കെട്ടിട നിർമാണ ചട്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സർക്കാർ നിലപാടുകൾ പുനഃപരിശോധിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.