പ്രളയബാധിതരെ സഹായിക്കണം-വഖഫ് ബോർഡ്

തൃശൂർ: പ്രളയദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ വഖഫ് ബോർഡ് സ്ഥാപനങ്ങൾ സന്നദ്ധമാവണമെന്ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അഭ്യർഥിച്ചു. പള്ളികൾ, മദ്റസകൾ, യതീംഖാനകൾ, അറബി കോളജുകൾ, മഖാം ജാറം കമ്മിറ്റികൾ എന്നീ ദീനി സ്ഥാപനങ്ങളുടെ ഭാരവാഹികൾ ഇക്കാര്യത്തിൽ പരമാവധി പരിശ്രമിക്കണമെന്നും, ശേഖരിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ വഖഫ് ബോർഡ് ആരംഭിച്ചിട്ടുള്ള A/c No:37887461243,IFSC code SBIN0070327,Branch-SBI,Deshabhimani jn.Branch എന്ന അക്കൗണ്ടിൽ നിക്ഷേപിക്കണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഹെഡോഫിസിലെ ഉദ്യോഗസ്ഥനായ കെ.എ. മുഹമ്മദ് ആസിഫിനെ കോഒാഡിനേറ്ററായി നിയമിച്ചിട്ടുണ്ടെന്നും ഡിവിഷനൽ വഖഫ് ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.