തൃശൂർ: പ്രളയാനന്തരം ജില്ലയിൽ പകർച്ചവ്യാധി പടരുന്നു. വെള്ളിയാഴ്ച മൂന്നുപേർക്ക് എലിപ്പനിയും മൂന്നുപേർക്ക് ഡെങ്കിപ്പനിയും റിേപ്പാർട്ട് ചെയ്തു. എടവിലങ്ങ്, കൊടുങ്ങല്ലൂർ, ചാലിപ്പാടം എന്നിവിടങ്ങളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത പ്ലസ് വൺ വിദ്യാർഥിക്കാണ് ചാലിപ്പാടത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇൗ വർഷത്തെ എലിപ്പനി ബാധിതരുടെ എണ്ണം 28 ആയി. പറപ്പുർ, പുഴയ്ക്കൽ, എങ്കക്കാവ് എന്നിവിടങ്ങളിലാണ് ഡെങ്കി റിപ്പോർട്ട് ചെയ്തത്. വലപ്പാട്, കറുകുറ്റി, ചൂണ്ടൽ, കയ്പമംഗലം എന്നിവിടങ്ങളിൽ ചിക്കൻപോക്സും കണ്ടെത്തിയിട്ടുണ്ട്. എലിപ്പനിക്കെതിരെ ജനം ജാഗ്രത പാലിക്കണമെന്നും മലിനജല സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ നിര്‍ബന്ധമായും ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ മുന്നറിയിപ്പ് നല്‍കി. ജില്ലയിലെ പ്രതിരോധപ്രവർത്തനങ്ങൾ ഉൗർജിതമാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ കൊതുകിെൻറ സാന്ദ്രത വിലയിരുത്തുന്നതിനായി ചെന്നൈയില്‍ നിന്നും എൻഡമോളജി സംഘം സന്ദര്‍ശിച്ച് വിശകലനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.