കൊടകര: അമേരിക്കയിൽ ജോലി വിസ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കവർന്ന പ്രതിയെ എസ്.െഎ വി.വി. വിമൽ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ അറയ്ക്കപ്പടി പെരുമാനി പാറയിൽവീട്ടിൽ രഞ്ജിത്താണ് (28) അറസ്റ്റിലായത്. വെറ്റിലപ്പാറ സ്വദേശിയേയും സഹോദരിയേയും അമേരിക്കയിൽ ജോലിക്കായി കൊണ്ടുപോകാമെന്ന് പറഞ്ഞ് 17 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. വിദേശത്തേക്കുള്ള വിസ കൈയിലുണ്ടെന്നും തങ്ങളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണം എന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. വിസയോ വാങ്ങിയ പണമോ തിരികെ തരാതെ വഞ്ചിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഭാര്യ സബിത ഒളിവിലാണ്. കോട്ടയം ആയർക്കുന്നം പൊലീസ് സമാന കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. വയനാട് പുൽപ്പള്ളി പൊലീസ് സ്റ്റേഷനിലും ഇയാൾക്ക് സമാന കേസുണ്ട്. ദുരിതാശ്വാസമായി ഭക്ഷണ കിറ്റുകൾ നൽകി വാടാനപ്പള്ളി: ഗവ. ഹൈസ്കൂളിലും ദാറുൽ അമാൻ കോളജിലും ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ കുടുംബംഗങ്ങൾക്ക് ഭക്ഷണ കിറ്റുകൾ നൽകി. വിവിധ ക്ലബുകളും സന്നദ്ധ സംഘടനകളും സാമൂഹിക പ്രവർത്തകരും അധ്യാപകരും പൂർവ വിദ്യാർഥികളും പി.ടി.എ അംഗങ്ങളും സംയുക്തമായാണ് ബക്രീദ് -ഒാണം കിറ്റുകൾ നൽകിയത്. പൊതുയോഗം വാടാനപ്പള്ളി എസ്.ഐ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷക്കീല ഉസ്മാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.യു. ബേബി, പ്രധാനാധ്യാപകൻ പി.എ . അബ്ദുൽഖാദർ, പി.ടി.എ പ്രസിഡൻറ് ഒ.എം. അബ്ദുൽ സലാം, ആർ.കെ. മുഹമ്മദാലി (ഒ.എസ്.എ) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.