തൃശൂർ: യുടെ നഷ്ടപരിഹാരം തേടി വില്ലേജ് ഓഫിസുകളിൽ അപേക്ഷകരുടെ തിരക്കേറുമ്പോൾ, ധനസഹായ വിതരണത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം. ആർക്കൊക്കെ ധനസഹായം ലഭിക്കുമെന്ന് വ്യക്തമായി പറയാൻ സാധിക്കാത്ത അവസ്ഥയിലാണ് റവന്യു വകുപ്പ് അധികൃതർ. അടിയന്തിര നഷ്ടപരിഹാരമോ അതിനു ശേഷമുള്ള സഹായമോ സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് വില്ലേജ് ഓഫിസർമാർ പറയുന്നു. വില്ലേജ് ഓഫിസിൽ വരുന്ന എല്ലാ അപേക്ഷകളും സ്വീകരിച്ച് താലൂക്ക് ഓഫിസിലേക്ക് റിപ്പോർട്ട് സഹിതം കൈമാറുകയാണ് ചെയ്യുന്നത്. റവന്യൂ വകുപ്പിെൻറ നേതൃത്വത്തിൽ വില്ലേജ് ഓഫിസർമാർ, ബൂത്ത് ലെവൽ ഓഫിസർമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ചാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. എന്നാൽ പല മേഖലയിലും ഇപ്പോഴും ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ വില്ലേജ് ഓഫിസുകൾ വഴിയുള്ള വിവരശേഖരണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വെള്ളം കയറി രണ്ട് ദിവസം ബന്ധുവീടുകളിലേക്കും മറ്റും മാറി താമസിക്കുകയും പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ നശിച്ചവർക്കും സഹായം നൽകുന്നുണ്ട്. കിണർ ഉപയോഗ ശൂന്യമായാൽ പഞ്ചായത്തിലെ ഓവർസിയർമാരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സഹായം ലഭിക്കും. എന്നാൽ മോട്ടോറുകൾ നശിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കില്ല. മാത്രവുമല്ല, ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, മറ്റ് വൈദ്യുതി ഉപകരണങ്ങൾ നശിച്ചാലും നഷ്ടപരിഹാരത്തിന് നിലവിൽ വ്യവസ്ഥയില്ലെന്ന് റവന്യു അധികൃതർ പറഞ്ഞു. വയറിങ് നശിച്ചാലും സഹായം ലഭിക്കില്ല. വീടുകൾ പൂർണമായി നശിച്ചവർക്ക് നാലു ലക്ഷവും ഭാഗികമായി നശിച്ചവർക്ക് 95,000 രൂപയുമാണ് ലഭിക്കുക. സഹായം ലഭിക്കാൻ വില്ലേജ് ഓഫിസുകളിൽ അപേക്ഷ നൽകുന്നവർ നിർബന്ധമായും ഐ.എഫ്.സി കോഡുള്ള ബാങ്ക് അക്കൗണ്ട് നമ്പർ അപേക്ഷയോടൊപ്പം ഹാജരാക്കണം. യുമായി ബന്ധപ്പെട്ട് വരുന്ന ഒരു അപേക്ഷയും നിരസിക്കേണ്ടതില്ലെന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് തഹസിൽദാർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.