സദ്യ അലങ്കോലപ്പെട്ട സംഭവം: ദേവസ്വം ഉദ്യോഗസ്​ഥന്​ സസ്​പെൻഷൻ

ഗുരുവായൂര്‍: ക്ഷേത്രത്തിലെ തിരുവോണ സദ്യ അലങ്കോലപ്പെട്ട സംഭവത്തില്‍ സദ്യയുടെ ചുമതലക്കാരനായിരുന്ന ദേവസ്വം ഫിനാന്‍സ് വിഭാഗം മാനേജര്‍ ആര്‍. സുരേഷിനെ ദേവസ്വം ഭരണ സമിതി സസ്‌പെന്‍ഡ് ചെയ്തു. 20,000 പേര്‍ക്ക് ഓണസദ്യ നല്‍കാനാണ് ഭരണസമിതി തീരുമാനിച്ചിരുന്നത്. എന്നാല്‍ ചുമതലക്കാരനായ ഉദ്യോഗസ്ഥന്‍ ഇതനുസരിച്ച് ഭക്ഷണം തയാറാക്കിയില്ല. രാവിലെ 11 ഒാടെ ഭക്ഷണം തീർന്നു. അതിനാല്‍ ആയിരക്കണക്കിന് ഭക്തര്‍ക്ക് മണിക്കൂറുകൾ വരിയില്‍ കാത്തുനിൽക്കേണ്ടിവന്നു. ചുമതലയുള്ള ഉദ്യോഗസ്ഥന്‍ മേലധികാരികളുടെ അനുമതിയില്ലാതെ സ്ഥലം വിടുകയും ചെയ്തു. രണ്ട് മണിക്കൂറിന് ശേഷം ഭക്ഷണം വീണ്ടും പാകം ചെയ്ത ശേഷമാണ് സദ്യ പുനരാരംഭിച്ചത്. ചുമതലക്കാരനായ സുരേഷി​െൻറ കൃത്യവിലോപമാണ് സദ്യ നിര്‍ത്തിവെക്കാന്‍ കാരണമെന്ന് വിലയിരുത്തിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.