കോടാലി സ്‌കൂളിെൻറ നിലവാരം കണ്ട് കേന്ദ്ര ധനകാര്യ കമീഷ​ന് ആഹ്ലാദം

കോടാലി: പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവിലൂടെ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന കോടാലി ഗവ. പ്രൈമറി വിദ്യാലയം 15ാം ധനകാര്യ കമീഷൻ സന്ദർശിച്ചു. മുഴുവന്‍ വിദ്യാർഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും കേന്ദ്രസംഘത്തെ വരവേല്‍ക്കാന്‍ എത്തി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്രന്‍, പ്രധാനാധ്യാപകന്‍ ജോസ് മാത്യു, പി.ടി.എ.പ്രസിഡൻറ് സി.എം. ശിവകുമാര്‍ എന്നിവര്‍ അംഗങ്ങളെ സ്വീകരിച്ചു. വിദ്യാലയത്തിൻറെ സവിശേഷതകളും പ്രവര്‍ത്തനരീതികളും വിവരിക്കുന്ന വീഡിയോ കണ്ട ശേഷം ജൈവ വൈവിധ്യ കാമ്പസും അംഗങ്ങള്‍ കണ്ടു. സ്മാര്‍ട്ട് ക്ലാസ് മുറിയും ആധുനിക സൗകര്യങ്ങളോടെയുള്ള ശുചിമുറിയും ഇവർ പരിശോധിച്ചു. പ്രധാനാധ്യാപകന്‍ ജോസ് മാത്യു, അധ്യാപകരായ സി.ജി. സിനി, സി.ജി. മുരളീധരന്‍ എന്നിവരാണ് സ്‌കൂളി​െൻറ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കമീഷന്‍ അംഗങ്ങള്‍ക്ക് വിവരിച്ചുകൊടുത്തത്. കേന്ദ്ര ധനകാര്യകമീഷന്‍ അംഗങ്ങളും ഉന്നത തല ഉദ്യോഗസ്ഥരും എത്തുന്നതറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും നേരത്തെ തന്നെ വിദ്യാലയാങ്കണത്തില്‍ എത്തിയിരുന്നു. സ്‌കൂളി​െൻറ ഭൗതികാന്തരീക്ഷവും പ്രവര്‍ത്തനരീതിയും അക്കാദമിക മികവും ഏറെ ആകർഷിച്ചതായി അംഗങ്ങൾ പറഞ്ഞു. 'ഡിലൈറ്റഡ്'(ആഹ്ലാദം) എന്ന് സ്‌കൂള്‍ സന്ദര്‍ശക ഡയറിയില്‍ രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയത്. കമീഷന്‍ അംഗങ്ങളായ അശോക് ലാഹിരി, അനൂപ് സിങ്, രമേഷ് ചന്ദ്, ഫിനാന്‍സ് സെക്രട്ടറി അരവിന്ദ് മേത്ത, ജോ. സെക്രട്ടറി മുഖ്മീത് സിങ് ഭാട്ടിയ, സാമ്പത്തിക ഉപദേഷ്ടാവ് ആൻറണി സിറിയക്, ജോ. ഡയറക്ടര്‍ എ.എസ്. പരമാര്‍, ഭരത് ഭൂഷന്‍ ഗാര്‍ഗ്, ഡെപ്യൂട്ടി ഡയറക്ടര്‍ അഥിതി പതക്, ജില്ല കലക്ടര്‍ ഡോ. എ. കൗശിഗന്‍, തൃശൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മല്ലിക, സംസ്ഥാന ധനകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് സ്‌കൂള്‍ സന്ദര്‍ശിച്ചത്. വിദ്യാലയത്തിലെ കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണവും യൂനിഫോം വിതരണവും സംഘാംഗങ്ങള്‍ നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.