ആമ്പല്ലൂർ: കുടിവെള്ള പദ്ധതിക്കുവേണ്ടി റോഡുകീറി പൈപ്പിടുന്നതോടെ പുതുക്കാട് അങ്ങാടിയിലെ പ്രധാന റോഡുകള്‍ ചളിക്കുണ്ടായി. മഴപെയ്തതോടെ കാൽനടപോലും ദുസ്സഹമായി. പുതുക്കാട് വടക്കെ തൊറവ് കുടിവെള്ള പദ്ധതിക്കുവേണ്ടി താലൂക്ക് ആശുപത്രി റോഡ്, ബസാര്‍ റോഡ്, പഴയ ആവില കോളജ് റോഡ് എന്നിവിടങ്ങളിലാണ് റോഡ് കീറി പൈപ്പ് സ്ഥാപിക്കുന്നത്. കരാറുകാരന്‍ കാലവര്‍ഷത്തിന് മുമ്പ് പൈപ്പിടല്‍ പൂര്‍ത്തിയാക്കാതിരുന്നതാണ് പ്രശ്‌നത്തിന് കാരണം. റോഡുകള്‍ വെട്ടിപ്പൊളിച്ച് അശാസ്ത്രീയമായി പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധയോഗം ചേര്‍ന്നു. വെട്ടിപ്പൊളിച്ച റോഡ് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പൂര്‍വസ്ഥിതിയിലാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡി.സി.സി ജന. സെക്രട്ടറി സെബി കൊടിയന്‍, പി.പി. ചന്ദ്രന്‍, സിജു ആൻറണി, ജോളി തോമസ്, സ്റ്റാന്‍ലോ ജോര്‍ജ്, സി.വി. സത്യന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.