മാള കെ.എസ്.ആർ.ടി.സിക്ക് സമീപം കലുങ്ക്​ തകർച്ച ഭീഷണിയിൽ

മാള: കൊടുങ്ങല്ലൂർ- കൊടകര സംസ്ഥാനപാതയിൽ മാള കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം കലുങ്ക് തകർച്ച ഭീഷണിയിൽ. റോഡരികിൽ വളർന്ന് പന്തലിച്ച മരത്തി​െൻറ വേരാണ് കലുങ്കിന് ഭീഷണിയായത്. കാലപ്പഴക്കം ചെന്നതാണ് കലുങ്ക് . ഈ റോഡിൽ 300 മീറ്ററിനിടയിൽ മൂന്ന് കലുങ്കുകളാണുള്ളത്. മാലിന്യം കുമിഞ്ഞതിനാൽ മധ്യഭാഗത്തുള്ള തോട്ടിലൂടെ വെള്ളം ഒഴുക്ക് നിലച്ചു. ഇവ നീക്കം ചെയ്യാൻ അധികൃതർ തയാറായിട്ടില്ല. ഈ കലുങ്കി​െൻറ സംരക്ഷണഭിത്തി തകർന്ന നിലയിലാണ്. വാഹനങ്ങൾക്ക് ഇത് ഭീഷണിയാണ്. റോഡരികിലുള്ള മരം നീക്കി ഇവിടെ സംരക്ഷണഭിത്തി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.