ഏങ്ങണ്ടിയൂർ: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊക്കുളങ്ങര പെട്രോൾ ബങ്ക് ഉപരോധിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.ഐ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അധ്യക്ഷത വഹിച്ചു. പെരിങ്ങോട്ടുകര: താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ താന്ന്യം എസ്സാർ പെട്രോൾ ബങ്ക് ഉപരോധിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വി.കെ. സുശീലൻ അധ്യക്ഷത വഹിച്ചു. മഹാത്മഗാന്ധി വിദ്യാഭ്യാസ പുരസ്കാര വിതരണം ഏങ്ങണ്ടിയൂർ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഏങ്ങണ്ടിയൂരിലെ വിദ്യാർഥികളേയും നൂറ് ശതമാനം വിജയം നേടിയ സ്കൂളിനേയും മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. വിജയികൾക്ക് മഹാത്മാഗാന്ധി വിദ്യാഭ്യാസ പുരസ്കാരം നൽകി. എം.ജി യൂനിവേഴ്സിറ്റിയിൽ നിന്ന് ബി.ബി.എ പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച ഏങ്ങണ്ടിയൂർ സ്വദേശി സൗപർണിക സുധാകറിനും പുരസ്കാരം നൽകി. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം സുനിൽ അന്തിക്കാട്, ഡി.സി.സി വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ, ഡി.സി.സി അംഗം ഇർഷാദ് കെ. ചേറ്റുവ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ അക്ബർ ചേറ്റുവ, സുനിൽ നെടുമട്ടുമ്മൽ, യു.കെ. സന്തോഷ്, എ.സി. സജീവ്, പഞ്ചായത്തംഗം ഒ.കെ. പ്രൈസൺ, യു.എം. അഞ്ജന എന്നിവർ സംസാരിച്ചു. ഡി.സി.സി അംഗം മനോജ് തച്ചപ്പുള്ളി സ്വാഗതവും കുമാരി ആര്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.