വെള്ളാങ്ങല്ലൂര്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ വെള്ളാങ്ങല്ലൂര്‍ പെട്രോള്‍ പമ്പ് ഉപരോധിച്ചു. കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് കെ.ഐ. നജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് അയ്യൂബ് കരൂപ്പടന്ന അധ്യക്ഷനായി. നടവരമ്പ് സ്കൂള്‍ കെട്ടിട ശിലാസ്ഥാപനം നാളെ കരൂപ്പടന്ന: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടവരമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെട്ടിടനിർമാണ ശിലാസ്ഥാപനവും പ്രവേശനോത്സവവും വെള്ളിയാഴ്ച നടക്കും. രാവിലെ 10.30ന് പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്യും. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.