കൊടുങ്ങല്ലൂർ: ക്രാഫ്റ്റ് ആശുപത്രിയുമായി കൊടുങ്ങല്ലൂർ നഗരസഭയുടെ ഭൂമി കൈമാറ്റം എന്ന ആശയം സർവകക്ഷി യോഗം തള്ളി. ക്രാഫ്റ്റ് ആശുപത്രിയുടെ അധീനതയിൽ കിടക്കുന്ന നഗരസഭയുടെ ഭൂമി തിരിച്ച് പിടിക്കാൻ യോഗം തീരുമാനിച്ചു. ഇതോടെ വിവാദമായ ഭൂമി തർക്കം പരസ്പര ധാരണയോടെ പരിഹരിക്കാനുള്ള ശ്രമം വിഫലമായി. കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ സെക്രട്ടറിയുടെ ക്വാർേട്ടഴ്സ് മതിലിേനാട് ചേർന്ന് ക്രാഫ്റ്റ് ആശുപത്രിയുടെ വളപ്പിലാണ് നഗരസഭയുടെ 2.89 സെൻറ് ഭൂമിയുള്ളത്. നേരത്തേ ക്വാർേട്ടഴ്സിെൻറ മതിൽ നിർമാണവുമായി ബന്ധപ്പെട്ട അപാകതയാണ് നഗരസഭയുടെ ഭൂമി അന്യാധീനപ്പെടാൻ കാണമായതെന്ന് പറയുന്നു. സഗരസഭ നിർമിച്ച മതിലിന് അപ്പുറമാണ് നഷ്ടപ്പെട്ട ഭൂമിയുള്ളത്. ഈ ഭൂമി ഉൾപ്പെടെയുള്ള സ്ഥലം ഇപ്പോൾ ആശുപത്രിയുടെ അങ്കണമാണ്. ഇൗ സ്ഥലം മറ്റൊരാളിൽനിന്ന് ക്രാഫ്റ്റ് മാനേജ്മെൻറ് വാങ്ങിയതാണെന്നും പറയുന്നു. എന്നാൽ നഷ്ടപ്പെട്ട ഭൂമി തിരിച്ച് പിടിക്കാനുള്ള നഗരസഭ അധികൃതരുടെ നീക്കം ക്രാഫ്റ്റ് മനേജ്മെൻറ് പ്രതിേരാധിക്കാൻ ശ്രമിച്ചതോടെ വിവാദമായി മാറുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് നടന്ന ക്വാർേട്ടഴ്സിെൻറ മതിൽ പൊളിയും ഇതിനോട് ആശുപത്രിയുമായി ബന്ധപ്പെട്ടവർ സ്വീകരിച്ച സമീപനവും വിവാദത്തിന് ചൂട് പകർന്നിരുന്നു. ഇതിനിടെ ക്രാഫ്റ്റ് മാനേജമെൻറാണ് േകാടതിയിൽ പകരം സ്ഥലം എന്ന നിർദേശം വെച്ചത്. 2.89 സെൻറ് സ്ഥലത്തിന് പകരം ചന്തപ്പുര എറിയാട് റോഡിൽ ക്വർേട്ടഴ്സിന് സമീപം സ്ഥലം കൊടുക്കാമെന്നായിരുന്നു നിർദേശം. ഇതുസംബന്ധിച്ച് കോടതി നഗസരസഭയുടെ അഭിപ്രായം ആരാഞ്ഞു. ഇതോടെ വിഷയം ചർച്ച ചെയ്യാൻ നഗരസഭ കൗൺസിൽ സർവകക്ഷിയോഗം വിളിക്കുകയായിരുന്നു. യോഗത്തിൽ മാേനജ്മെൻറിെൻറ ആവശ്യം തള്ളി. തീരുമാനം നഗരസഭ കൗൺസിൽ യോഗവും അംഗീകരിച്ചു. ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു. സർവകക്ഷി യോഗത്തിൽ വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് മുൻ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ, ടി.എം. ബാബു, കെ.എസ്. കൈസാബ്, എം.ജി. പ്രശാന്ത്ലാൽ, ഇ.എസ്.സാബു, എം.ബി. അജയകുമാർ, കെ.പി. സുനിൽകുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.