കെ.എസ്​.ആർ.ടി.സി റോഡിന്​ ശാപമോക്ഷം; നവീകരണം ഉടൻ

തൃശൂർ: ഒടുവിൽ കെ.എസ്.ആർ.ടി.സി റോഡിന് ശാപമോക്ഷമാവുന്നു. ഡിപ്പോയിൽനിന്ന് ബസുകൾ പുറത്തേക്ക് പോകുന്ന ക്ഷേത്രത്തോട് ചേർന്ന റോഡ് നവീകരണം ഉടനെ തുടങ്ങും. ഇതുമായി ബന്ധെപ്പട്ട കരാർ നടപടികൾ പൂർത്തിയായി. മന്ത്രി സുനിൽകുമാറി​െൻറ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നവീകരണം നടത്തുന്നത്. പൊതുമരാമത്ത് വകുപ്പ് ഇതുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു. അടുത്ത ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും. ക്ഷേത്രത്തോട് ചേർന്നുള്ള റോഡ് വർഷങ്ങളായി പൊട്ടിപൊളിഞ്ഞ നിലയിലാണ്. മഴപെയ്തതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതോടെ വാഹനങ്ങൾക്കും കാൽനടക്കാർക്കും യാത്ര ചെയ്യാനാവാത്ത സ്ഥിതിയായി. റോഡി​െൻറ ഇരുഭാഗത്തേയും കാന മണ്ണടിഞ്ഞ് മൂടിയ നിലയിലാണ്. അതുകൊണ്ടുതന്നെ വെള്ളം ഒഴുകിപോകാൻ സൗകര്യവുമില്ല. വേനൽകാലത്ത് പൊടി ശല്യമായിരുന്നു വില്ലൻ. റോഡിനോട് ചേർന്ന് ഒാേട്ടാ സ്റ്റാൻഡും ഉള്ളതിനാൽ ഇടുങ്ങിയ അവസ്ഥയിലാണിവിടം. വർഷങ്ങളായി റോഡ് നവീകരണവുമായി ബന്ധെപ്പട്ട് തർക്കം തുടരുകയായിരുന്നു. തൃശൂർ കോർപറേഷനാണ് റോഡ് നന്നാക്കേണ്ടതെന്ന നിലപാടാണ് കെ.എസ്.ആർ.ടി.സി അധികൃതർ കൈക്കൊണ്ടത്. ഇൗ പശ്ചാത്തലത്തിൽ കോർപറേഷനുമായി ബന്ധപ്പെട്ടെങ്കിലും റോഡി​െൻറ അധികഭാഗവും കെ.എസ്.ആർ.ടി.സിയുടെതാണെന്ന വാദഗതിയാണ് കോർപറേഷൻ ഉയർത്തിയത്. അതിനിെട വർഷങ്ങൾക്ക് മുമ്പ് പേരിന് നവീകരണം നടത്തിയെങ്കിലും അവ അടുത്തമഴയിൽ തന്നെ ഒലിച്ചുപോവുകയും ചെയ്തു. ഒടുവിൽ അധികൃതർ മന്ത്രിയെ സമീപിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.