ആളൊരുക്കം പ്രദർശിപ്പിച്ചു

മാള: കലാമൂല്യത്തോടൊപ്പം സിനിമയുടെ സംവേദനക്ഷമതയിലും ഏറെ ശ്രദ്ധപുലർത്തിയതായി ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കത്തി​െൻറ സംവിധായകൻ വി.സി.അഭിലാഷ് പറഞ്ഞു. കുഴികാട്ടുശേരി ഗ്രാമിക ഫിലിം സൊസൈറ്റിയുടെ വാരാന്ത്യ ചലച്ചിത്ര പ്രദർശനത്തിൽ ആളൊരുക്കം പ്രദർശിപ്പിച്ച ശേഷം പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു അഭിലാഷ്. ട്രാൻസ്ജെൻഡറുകളെക്കുറിച്ചുള്ള സിനിമയല്ല തേൻറത്. ഒരാളുടെ ലിംഗമാറ്റം മറ്റുള്ളവരിൽ സൃഷ്്ടിക്കുന്ന പ്രതികരണങ്ങളാണ് ഈ ചിത്രത്തി​െൻറ പ്രമേയം. ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ആളൊരുക്കം. അസോസിയേറ്റ് ഡയറക്ടർ അജേഷ് ശശിധരനും പങ്കെടുത്തു. സാജൻ തെരുവാപ്പുഴ, ജോയ് ജോസഫ്, യു.എസ്. അജയകുമാർ, സജിത്ത് കുമാർ, തുമ്പൂർ ലോഹിതാക്ഷൻ, വടക്കേടത്ത് പത്മനാഭൻ ,പി.കെ. കിട്ടൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.