സമര്‍പ്പിതര്‍ കാരുണ്യത്തിെൻറ പ്രകാശ ഗോപുരങ്ങള്‍ -ബിഷപ് പോളി കണ്ണൂക്കാടന്‍ സമര്‍പ്പിതര്‍ കാരുണ്യത്തിെൻറ പ്രകാശ ഗോപുരങ്ങള്‍ -ബിഷപ് പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട: സമൂഹത്തിെൻറ നന്മക്കും ഉയര്‍ച്ചക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സമര്‍പ്പിതര്‍ കാരുണ്യത്തിെൻറ പ്രകാശ ഗോപുരങ്ങളാണെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയിലെ സന്യാസിനി സമൂഹങ്ങളുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്സിെൻറയും സന്യാസിനിഭവനങ്ങളുടെ സുപ്പീരിയേഴ്സിെൻറയും സമ്മേളനം രൂപത ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. വിവിധ സന്യാസിനി സമൂഹങ്ങളില്‍ സമര്‍പ്പിത ജീവിതത്തിെൻറ കനകജൂബിലിയും രജതജൂബിലിയും ആഘോഷിക്കുന്നവരേയും ഈ വര്‍ഷം ആദ്യ വ്രതവാഗ്ദാനം നടത്തിയവരേയും വിവിധ സേവനേമഖലകളിൽ നിസ്തുല സേവനത്തിന് അവാർഡ് ലഭിച്ചവരെയും ആദരിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍ ലാസർ കുറ്റിക്കാടന്‍, ഫാ. വർഗീസ് കരിപ്പേരി, ഫാ. ഡേവീസ് കിഴക്കുംതല, രൂപത ചാന്‍സലര്‍, രൂപത വികാരി ജനറാള്‍ മോണ്‍ ജോയ് പാല്യേക്കര, രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ആേൻറാ തച്ചില്‍ എന്നിവര്‍ സംസാരിച്ചു. എക്‌സോഡസ് -2018ന് തുടക്കമായി ഇരിങ്ങാലക്കുട: റൂബി ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന യുവജന ക്യാമ്പിന് സെൻറ് ജോസഫ് കോളജില്‍ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. എസ്.എം.വൈ.എം പ്രസിഡൻറ് അരുണ്‍ ഡേവീസ് കവലക്കാട്ട് പതാക ഉയര്‍ത്തി. തുടര്‍ന്ന് യുവതികളുടെ രംഗപൂജ അരങ്ങേറി. സെൻറ് തോമസ് കത്തീഡ്രല്‍ വികാരി ഡോ. ആൻറു ആലപ്പാടന്‍ ബോധവത്കരണ ക്ലാസിന് നേതൃത്വം കൊടുത്തു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമ്മല്‍ സംസാരിച്ചു. 25ന് തുടങ്ങിയ ക്യാമ്പ് 27ന് നാലു മണി വരെയാണ് . ക്യാമ്പിെൻറ ഔദ്യോഗിക ഉദ്ഘാടനം ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ .പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗല്ഭരായ വ്യക്തികള്‍ യുവജനശാക്തീകരണം ലക്ഷ്യമാക്കിയുള്ള വ്യത്യസ്ത സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. പാനല്‍ ചര്‍ച്ചകള്‍, ടോക്ക് ഷോ, ഗ്രൂപ് ഡിസ്‌ക്കഷന്‍, മ്യൂസിക് ബാൻഡ്, കള്‍ചറല്‍ പ്രോഗ്രാം തുടങ്ങിയവ ക്യാമ്പില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇടവകയിലെ 66 യൂനിറ്റുകളില്‍ നിന്നുള്ള 300ല്‍പരം യുവതീയുവാക്കള്‍ പങ്കെടുക്കും. സ്പിരിച്വാലിറ്റി വൈസ് റെക്ടര്‍ ഫാ. ഷാബു പുത്തൂര്‍, അസി.വികാരിമാരായ ഫാ. മില്‍ട്ടണ്‍ തട്ടില്‍ കുരുവിള, ഫാ. അജോ പുളിക്കന്‍, ഫാ. ഫെമിന്‍ ചിറ്റിലപ്പിള്ളി, ട്രസ്റ്റിമാരായ ഡോ. ഇ.ടി. ജോണ്‍, ലോറന്‍സ് ആളൂക്കാരന്‍, ഫ്രാന്‍സിസ് കോക്കാട്ട്, റോബി കാളിയങ്കര എന്നിവര്‍ നേതൃത്വം നല്‍കും. റൂബി ജൂബിലി ജനറല്‍ കണ്‍വീനര്‍ ഒ.എസ്. ടോമി, യൂത്ത് ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ ജോസ് മാമ്പിള്ളി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, പബ്ലിസിറ്റി കണ്‍വീനര്‍ വിനു ആൻറണി എന്നിവരാണ് പ്രോഗ്രാമിെൻറ സാരഥികള്‍. മൂര്‍ക്കനാട് വട്ടേക്കാട് ക്ഷേത്രത്തില്‍ യേശുദാസ് ദര്‍ശനം നടത്തി മൂര്‍ക്കനാട്: മൂര്‍ക്കനാട് വട്ടേക്കാട് ക്ഷേത്രത്തില്‍ യേശുദാസ് ദര്‍ശനം നടത്തി. രാവിലെ ഒമ്പതോടെയാണ് യേശുദാസും ഭാര്യയും ക്ഷേത്രം സന്ദര്‍ശിച്ചത്. വഴിപാടുകൾക്കും പൂജകള്‍ക്കും ശേഷം ഇരുവരും 11.30 ഓടെ യാത്രയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.