മന്ത്രിമാരെയാണ് 'കൊന്നതെങ്കിൽ' അകത്തായിട്ടുണ്ടാവില്ലേ? -വി.കെ. ശ്രീരാമൻ കുന്നംകുളം: മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികളെപ്പറ്റിയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെങ്കിൽ അതിനു പിന്നിൽ പ്രവർത്തിച്ചവർ ഇതിനകം അകത്താകില്ലേ? -നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമേൻറതാണ് ചോദ്യം. ശ്രീരാമൻ മരിച്ചുവെന്ന് നാലു ദിവസമായി വാട്സ്ആപ്പിലൂെട നടക്കുന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'എനിക്കുണ്ടാകുന്ന വിഷമം നിൽക്കെട്ട. ഇത് കേൾക്കുന്ന ബന്ധുക്കളും അടുപ്പക്കാരും നിരന്തരം വിളിക്കുന്നു. അവരോട് ഞാൻ പറയേണ്ടത് എന്താണ്?. ഇത്തരം കാര്യങ്ങൾ നിർമിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ക്രിമിനൽ കുറ്റമാണ് ചെയ്യുന്നത്. ഒന്നും നോക്കാതെ ഫോർവേഡ് ചെയ്യുന്നത് രോഗം കൂടിയാണ്. ഇതിനെതിരെ നിയമ നടപടി വേണം. മുമ്പ് ചില വലിയ കലാകാരന്മാരെ ഇത്തരത്തിൽ 'കൊന്നിട്ടുണ്ട്'. ഞാനും ആ ശ്രേണിയിലേക്ക് ഉയർന്നുവെന്ന തമാശ വേണമെങ്കിൽ ആസ്വദിക്കാം -ശ്രീരാമൻ പറഞ്ഞു'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.