സംസ്ഥാനത്തെ കൃഷി ശാസ്ത്രജ്ഞർ വേണ്ടത്ര സംഭാവന നൽകിയിട്ടില്ല -മുഖ്യമന്ത്രി തൃശൂർ: നാടും കാലവും ആവശ്യപ്പെടുന്ന സംഭാവനകൾ സംസ്ഥാനത്തെ കൃഷി ശാസ്ത്രജ്ഞരിൽനിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിത്തിന്മേലുള്ള അധികാരം സ്ഥാപിക്കലും അന്തകവിത്തും ഉൾപ്പെടെ കോർപറേറ്റുകൾ കാർഷിക രംഗത്തിന് ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ട കാർഷിക സർവകലാശാലയുടെ മുൻകാല ചെയ്തികൾ സമ്പന്നമല്ല എന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടുത്ത കാലത്തുണ്ടായ മാറ്റം പ്രശംസനീയമാണെന്ന് പറഞ്ഞു. കേരള കാർഷിക സർവകലാശാലയിൽ കാർഷിക ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രത്തിെൻറ ശിലാസ്ഥാപനവും പുത്തൻ വിത്തിനങ്ങളുടെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല രാജ്യങ്ങളുടെയും കാർഷികാഭിവൃദ്ധി സർവകലാശാലകളുടെയും ഗവേഷകരുടെയും പ്രയത്നമാണ്. മണലാരണ്യത്തിൽപോലും കൃഷി അഭിവൃദ്ധിപ്പെട്ടു. നമ്മൾ ഇതിലൊന്നുമല്ല ശ്രദ്ധിച്ചത്. ഇൗ സമീപനത്തിൽ സമൂല മാറ്റം വരണം. ഉൽപാദനക്ഷമതയും വിളയും വർധിപ്പിക്കാൻ ഉതകുന്ന ഗവേഷണം നടക്കണം. നാടൻ വിത്തിനങ്ങൾ സംരക്ഷിക്കുന്നത് പ്രസക്തമാണ്. അതോടൊപ്പം അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വർധിപ്പിക്കണം. പോളി ഹൗസ് കൃഷി നേരിടുന്ന പ്രധാന വെല്ലുവിളി അനുയോജ്യമായ വിത്തിെൻറ ലഭ്യതക്കുറവാണ്. കുരുമുളകിൽ പന്നിയൂർ-ഒന്ന് എന്ന ഇനം വികസിപ്പിച്ച കാർഷിക സർവകലാശാല പിന്നീട് ഇൗ രംഗത്തുനിന്ന് പിന്നിലായി. കുരുമുളക് ഉൽപാദനത്തിൽ തന്നെ നമ്മൾ പിന്നിലായി. കർഷകർക്കും താൽപര്യം കുറഞ്ഞു. ഇത്തരം സാഹചര്യങ്ങളിലാണ് ശാസ്ത്രലോകം ഉണേരണ്ടത്. കർഷകരോട് ഇഴുകിച്ചേർന്ന് അവർക്ക് ആവശ്യമുള്ളതെന്തോ അത് കണ്ടെത്തണം. ഗവേഷണ ഫലം സർവകലാശാല വളപ്പിൽ ഒതുക്കരുത്. അത് നാടിെൻറ കാർഷികാഭിവൃദ്ധിയിൽ പ്രതിഫലിക്കണം. കർഷകരുടെയും നാടിെൻറയും നന്മ ലക്ഷ്യമിട്ടാണ് കൃഷി ശാസ്ത്രജ്ഞർ പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി ഒാർമിപ്പിച്ചു. കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. സർവകലാശാല പുറത്തിറക്കിയ 23 വിളകൾ ജനറൽ കൗൺസിൽ അംഗം ചെറുവയൽ രാമന് നൽകി മുഖ്യമന്ത്രി പുറത്തിറക്കി. വിത്തുകൾ വികസിപ്പിച്ച ശാസ്ത്രജ്ഞരെയും കർഷകരെയും ദേശീയ അംഗീകാരം ലഭിച്ചവരെയും അദ്ദേഹം ആദരിച്ചു. മന്ത്രി എ.സി. മൊയ്തീൻ, സർവകലാശാല ഭരണസമിതി അംഗം കെ. രാജൻ എം.എൽ.എ, മുരളി പെരുനെല്ലി എം.എൽ.എ, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എക്സ്. അനിൽ, സർവകലാശാല രജിസ്ട്രാർ ഡോ. എസ്. ലീനാകുമാരി, സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ, ൈവസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു എന്നിവർ പെങ്കടുത്തു. തുടർന്ന് ജൈവ വൈവിധ്യ പ്രദർശന വയലിൽ വിത്തിടലും കോൾ കൃഷി സെമിനാറും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.