മുളങ്കുന്നത്തുകാവ്: നിപ വൈറസിനെ പ്രതിരോധിക്കാൻ കേരളം മരുന്ന് കണ്ടുപിടിക്കാൻ ഗവേഷണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ. പകർച്ചവ്യാധികൾ തുടർച്ചയായി കേരളത്തെ പിടികൂടുന്നത് എന്തുകൊണ്ടാണെന്ന് പഠിച്ച് അതിെൻറ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുമെന്നും നിപ പടരാതിരിക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. കേരളത്തെ പകർച്ചവ്യാധികൾ ഇല്ലാത്ത നാടാക്കി മാറ്റും. കേരളീയർക്ക് രോഗപ്രതിരോധശേഷി ഇല്ല. അതാണ് കേരള ജനത ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധി. ഭക്ഷണത്തേക്കാൾ കൂടുതൽ മരുന്ന് കഴിക്കുന്നവരായി മലയാളി മാറി. ഇതിന് മാറ്റം വരണമെന്ന് മന്ത്രി പറഞ്ഞു. തൃശൂർ ഗവ. മെഡിക്കൽ കോളജിെൻറ വികസനത്തിന് ഒരു വർഷത്തിനുള്ളിൽ കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്ന് അവർ പ്രഖ്യാപിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ പൂമല പ്രാഥമികാരോഗ്യകേന്ദ്രത്തിെൻറ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ഡോ. പി. കെ. ബിജു എം. പിയും അനിൽ അക്കര എം.എൽ.എയും മുഖ്യാതിഥികളായി. ആരോഗ്യ കേരളം ജില്ല പ്രോജക്ട് ഓഫിസർ ഡോ. ടി.വി. സതീശൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈജു സി. എടക്കളത്തൂർ, ജില്ല പഞ്ചായത്ത് അംഗം പി. ആർ. സുരേഷ് ബാബു, കെ. എച്ച്. സുഭാഷ്, രഞ്ജു വാസുദേവൻ, ബിജു വർഗീസ്, എ. എൻ. കൃഷ്ണകുമാർ, കെ.ടി. ജോസ്, പി.ജി. ജയപ്രകാശ്, സിബി തോമസ് എന്നിവർ പ്രസംഗിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ബെന്നി സ്വാഗതവും, മെഡിക്കൽ ഓഫിസർ ഡോ. വി. ശ്രീരാജ് നന്ദിയും പറഞ്ഞു. തൃശൂർ ജില്ല പഞ്ചായത്ത് 40 ലക്ഷം രൂപ െചലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. പടം പൂമല പി.എച്ച്.സി യുടെ പുതിയ കെട്ടിടം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.