എം.ഡി.എസ്​ പാർട്ട് I സപ്ലിമെൻററി പരീക്ഷ അപേക്ഷ

തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ജൂലൈ നാല് മുതലാരംഭിക്കുന്ന എം.ഡി.എസ് പാർട്ട് I സപ്ലിമ​െൻററി പരീക്ഷക്ക് ജൂൺ നാല് മുതൽ 14വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ 11 വരെയും, 315രൂപ സൂപ്പർഫൈനോടെ 22 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. പി.ജി ഡിഗ്രി/ഡിപ്ലോമ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലെ മെഡിക്കൽ പി.ജി ഡിഗ്രി/ഡിപ്ലോമ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. ജൂൺ മൂന്നാം തീയതി വരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന മെഡിക്കൽ പി.ജി ഡിഗ്രി/ഡിപ്ലോമ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. ജൂൺ നാല് മുതലുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.