ഇരിങ്ങാലക്കുട: 2019 ജനുവരി 26ന് ഡൽഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനുള്ള എന്‍.സി.സി കേഡറ്റുകളെ തിരെഞ്ഞടുക്കുന്നതിന് 23 എന്‍.സി.സി ബറ്റാലിയെൻറ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ക്യാമ്പ് ആരംഭിച്ചു. പ്രിന്‍സിപ്പൽ ഡോ. മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു. കമാൻഡിങ് ഓഫിസര്‍ ലഫ്.കേണല്‍ വി. ദിവാകരന്‍ സംസാരിച്ചു. കായിക പരിശീലനത്തിന് പുറമെ വ്യക്തിത്വവികസനത്തിനുള്ള പഠനപരിപാടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഗ്നിശമന രക്ഷാപ്രവര്‍ത്തനങ്ങള്‍, ട്രാഫിക് ബോധവത്കരണം, ഡിസാസ്റ്റര്‍ മാനേജ്മെൻറ്, ലഹരി വിരുദ്ധ ബോധവത്കരണം, പ്രഥമ ശുശ്രൂഷ, വ്യക്തിത്വ വികസനം, യോഗപരിശീലനം എന്നിവ ക്യാമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേണല്‍ പത്മനാഭന്‍, കേണല്‍ സജി മാത്യൂസ്, ലഫ്.കേണല്‍ ദിവാകരന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.