തെങ്ങിൽനിന്ന് വീണ് കുരങ്ങ് ചത്തു

എരുമപ്പെട്ടി: തെങ്ങിൽനിന്ന് വീണ് കുരങ്ങ് ചത്തു. കടങ്ങോട് മനപ്പടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിൽ കയറിയ കുരങ്ങിനെ കാക്കകൾ കൊത്താൻ ശ്രമിച്ചപ്പോൾ പിടിവിട്ട് താഴെ വീഴുകയായിരുന്നു. വനത്തിന് സമീപമുള്ള പറമ്പുകളിൽ കുരങ്ങുകൾ കൂട്ടത്തോടെയെത്തുന്നത് പതിവാണ്. എരുമപ്പെട്ടി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ ഭാസി ബാഹുലേയ​െൻറ നേതൃത്വത്തിൽ വനപാലകരെത്തി പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കിയതിന് ശേഷം സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.