പുതുതലമുറക്ക് യക്ഷഗാന ശൈലി പരിചയപ്പെടുത്തി രത്തയ ശർമ

ഇരിങ്ങാലക്കുട: ഭാരതത്തിൽ കുച്ചിപ്പുടി യക്ഷഗാന ശൈലിയിൽ പാരമ്പര്യമായി പരിശീലിപ്പിക്കുന്ന 18 കുടുംബങ്ങളിൽ ഏറ്റവും മുതിർന്ന ആചാര്യനായ കുച്ചിപ്പുടി യക്ഷഗാന കുലപതി പശുമാർത്തി രത്തയ ശർമയുടെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി നടന്ന ശിൽപശാല ഇരിങ്ങാലക്കുടയിൽ സമാപിച്ചു. അദ്ദേഹത്തി​െൻറ പ്രധാന ശിഷ്യയായ ശ്രീലക്ഷ്മി ഗോവർദ്ധന​െൻറ മേൽനോട്ടത്തിലാണ് ഏഴ് ദിവസമായി 22 കലാകാരികൾ ഇവിടെ പരിശീലനം പൂർത്തിയാക്കിയത്. ആന്ധ്രയിലെ കുച്ചിപ്പുടി ഗ്രാമത്തിൽനിന്നാണ് രത്തയ ശർമ ഇരിങ്ങാലക്കുടയിൽ എത്തിയത്. കുച്ചിപ്പുടി യക്ഷഗാനമെന്ന കലാരൂപത്തി​െൻറ അടിസ്ഥാനവും സത്തയുമാണ് ഈ ക്യാമ്പിൽ പരിശീലിപ്പിക്കുന്നത്. കുച്ചിപ്പുടി ഗ്രാമത്തിലുള്ള പരമ്പരാഗത ബ്രാഹ്മണ കുടുംബങ്ങൾ മാത്രം കുലത്തൊഴിലായി ചെയ്ത കുച്ചിപ്പുടി യക്ഷഗാനമായിരുന്ന ഉഷാപരിണയം, എന്ന നാടകം പുനരാവിഷ്‌ക്കരിക്കാനും ഇവിടെ ശ്രമിച്ചിട്ടുണ്ട്. ജാതി-മത- ഭാഷയുടെയും അതിരില്ലാതെ പരിശീലിപ്പിക്കുന്ന ആദ്യത്തെ ശ്രമം കൂടിയാണിതെന്ന് ശ്രീലക്ഷ്മി ഗോവർധൻ പറഞ്ഞു. കേരളത്തി​െൻറ പല ജില്ലകളിൽ നിന്നും ഹൈദരാബാദിൽ നിന്നും ക്യാമ്പൽ പങ്കെടുക്കുവാൻ കലാകാരികൾ എത്തിച്ചേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.