ഫുട്​ബാള്‍ പരിശീലന ക്യാമ്പ് സമാപിച്ചു

കരൂപ്പടന്ന: കോണത്തുകുന്ന് സാേൻറാസ്‌ ക്ലബ് കുട്ടികൾക്കായി നടത്തിയ . സമാപന യോഗം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര ഉദ്ഘാടനം ചെയ്തു. രാജീവ് മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ സംസാരിച്ചു. ഒരു മാസമായി കോണത്തുകുന്ന് പുതിയകാവ് ക്ഷേത്ര മൈതാനിയിൽ നടന്ന ക്യാമ്പിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍, വിദേശ ടീമുകളിലെ കളിക്കാർ, കോച്ചുമാർ എന്നിവരും വിവിധ ദിവസങ്ങളിൽ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. മികച്ച കളിക്കാരെ ത​െൻറ സ്ഥാപനമായ ക്വാര്‍ട്സ് ഇൻറര്‍നാഷനല്‍ അക്കാദമിയിലേക്ക് തെരഞ്ഞെടുക്കുമെന്ന് കാൾട്ടർ ചാപ്മാന്‍ സന്ദർശനത്തിനിടെ പ്രഖ്യാപിച്ചിരുന്നു. ഷാഹുല്‍ ഹമീദ്, അഭിജിത്ത്, ഐവറി കോസ്റ്റ് താരങ്ങളായ ഇബ്രാഹിം, പ്രിന്‍സ് എന്നിവരാണ് ക്യാമ്പ് നിയന്ത്രിച്ചത്. ക്ലബ് പ്രസിഡൻറ് എം.കെ. യാക്കൂബ്, സെക്രട്ടറി ടി.കെ. സുനില്‍കുമാര്‍, രാജീവ്‌ മുല്ലപ്പിള്ളി, ഗഫൂര്‍ മുളംപറമ്പില്‍, കൃഷ്ണകുമാർ കൊറമങ്ങാട്ട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കണ്ണോളിച്ചിറ തോടിന് കയര്‍ ഭൂവസ്ത്ര സംരക്ഷണം വെള്ളാങ്ങല്ലൂര്‍: ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ കണ്ണോളിച്ചിറ തോടിന് കയര്‍ ഭൂവസ്ത്ര സംരക്ഷണം ഒരുക്കുന്നു. ഗ്രാമപ്പഞ്ചായത്തും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്നാണ് കണ്ണോളിച്ചിറ തോടി​െൻറ ഇരുവശത്തും കയർ ഭൂവസ്ത്രം വിരിക്കുന്നത്. പദ്ധതി വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, കെ.സി. പ്രേമലത, രേഖ സുരേഷ്, എം.കെ. മോഹനന്‍, നിഷ ഷാജി, ഷമ്മി ജോസഫ്, എ.കെ. മജീദ്‌, ഷിബിന്‍ ആക്ലിപറമ്പില്‍, കെ.എസ്. മോഹനന്‍, മണി മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.